ചെരിപ്പ് നിര്‍മാണ ശാലക്കെതിരെ നടപടി സ്വീകരിക്കും
മറ്റത്തൂര്‍: അയല്‍വാസികളെയും നാട്ടുകാരെയും, വെല്ലുവിളിച്ചു ചെമ്പൂച്ചിറയില്‍ സ്വകാര്യ വ്യക്തി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍ദിഷ്ട ചെരിപ്പ് നിര്‍മാണ ശാലക്കെതിരെ മറ്റത്തൂര്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നു.
ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള, ചെരിപ്പ് നിര്‍മാണ ശാല തുടങ്ങുവാന്‍ നിശ്ചയിച്ചിട്ടുള്ള കെട്ടിടത്തില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങള്‍ എടുത്തു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ശനിയാഴ്ച ഉത്തരവിട്ടു.
നിര്‍ദിഷ്ട ചെരിപ്പ് നിര്‍മാണശാല കെട്ടിടത്തില്‍ അനധികൃതമായി മെഷീനറികള്‍ സ്ഥാപിക്കുന്നുവെന്ന കിഴക്കേതെ സുനില്‍ കുമാറിന്റെ പരാതിയിലാണ് പഞ്ചായത്ത് നടപടി. പരാതി പ്രകാരം പഞ്ചായത്ത് അധികൃതര്‍ രണ്ടു തവണ കെട്ടിടം പരിശോധനക്ക് എത്തിയപ്പോഴും ശ്രീധരനും മക്കളും തടയുകയായിരുന്നു. തുടര്‍ന്ന് വെള്ളിക്കുളങ്ങര പൊലിസിന്റെ സംരക്ഷണയിലാണ് പരിശോധന നടന്നത്. വെറും എട്ടര സെന്റ് സ്ഥലത്ത് ജനാവസ മേഖലയിലാണ് ചെരിപ്പ് നിര്‍മാണ യുണിറ്റ് സ്ഥാപിക്കാന്‍ ശ്രീധരന്‍ ഒരുങ്ങുന്നത്.
ഇതിനായി ഇയാള്‍ സംഘടിപ്പിച്ച സാക്ഷ്യ പത്രങ്ങള്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചു നേടിയതാണെന്ന ആക്ഷേപം വ്യാപകമാണ്. കൂടാതെ അയല്‍വാസികളും നാട്ടുകാരും ഈ പദ്ധതിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."