പക്ഷിപ്പനി: കൂടുതല്‍ ദ്രുതകര്‍മ സേന രംഗത്തിറങ്ങും
ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന്റെ കൂടുതല്‍ ദ്രുതകര്‍മ സേന ഇന്നും നാളെയുമായി രംഗത്തിറങ്ങും. കൊല്ലത്തുനിന്നുള്ള 10 സംഘം ഇന്നലെ ജില്ലയിലെത്തി. ഈ സംഘങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്ലാസ് നല്‍കി. സംഘങ്ങള്‍ ഇന്നുമുതല്‍ രോഗബാധിത പ്രദേശങ്ങളിലെത്തി പ്രവര്‍ത്തനങ്ങള്‍ നടത്തും. എറണാകുളത്തുനിന്നുള്ള 10 സംഘങ്ങള്‍ കൂടി നാളെ ജില്ലയിലെത്തും. ഇതോടെ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാമെന്നാണ് മൃഗസംരക്ഷണ വകുപ്പ് കരുതുന്നത്. ഇന്നലെ എടത്വ, ആമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ദ്രുതകര്‍മസേന പ്രവര്‍ത്തനം നടത്തിയത്. എടത്വയില്‍ ഇന്നലെ ചത്ത 549 താറാവുകളെയും അമ്പലപ്പുഴ വടക്ക് ചത്ത 344 താറാവുകളെയും സംഘം സംസ്‌കരിച്ചു. എടത്വയില്‍ 12071 രോഗം ബാധിച്ച താറാവുകളെ കൂട്ടത്തോടെ കൊന്ന് സംസ്‌കരിച്ചു. അമ്പലപ്പുഴയില്‍ 20,862 താറാവുകളെ കൊന്ന് സംസ്‌കരിച്ചിട്ടുണ്ട്.
കര്‍ഷകത്തൊഴിലാളി സമ്മേളനം: ദീപശിഖാപ്രയാണം ആരംഭിച്ചു
ചേര്‍ത്തല: കര്‍ഷകതൊഴിലാളി യൂണിയന്‍ സംസ്ഥാനസമ്മേളന നഗറില്‍ പ്രതിഷ്ഠിക്കാനുള്ള ദീപശിഖാപ്രയാണം വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും പ്രയാണം ആരംഭിച്ചു. ഭക്ഷ്യമന്ത്രി ജി സുധാകരന്‍ കെഎസ്‌കെടിയു പ്രസിഡന്റും ജാഥാക്യാപ്റ്റനുമായ ബി രാഘവന് ദീപശിഖ കൈമാറി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡി ലക്ഷ്മണന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി എം സത്യപാലന്‍ സ്വാഗതം പറഞ്ഞു. സി ബി ചന്ദ്രബാബു, കെ രാഘവന്‍, പി കെ സാബു, എന്‍ പി ഷിബു, കെ രാജപ്പന്‍ നായര്‍, മനു സി പുളിക്കല്‍, എന്‍ സോമന്‍, എ ഡി കുഞ്ഞച്ചന്‍, ആര്‍ രാജേന്ദ്രകുകമാര്‍, സി ടി വാസു, കെ എം സുകുമാരന്‍ എന്നിവര്‍ സന്നിഹിതരായി. ചേര്‍ത്തല ദേശാഭിമാനി കവല, ഇരുമ്പുപാലം, കോടതിക്കവല, ചെങ്ങണ്ട വളവ്, തിരുനെല്ലൂര്‍, തവണക്കടവ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച റിലേയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ തൊഴിലാളികളും ബഹുജനങ്ങളും ഒത്തുചേര്‍ന്ന് വരവേല്‍പ് നല്‍കി. വൈകിട്ട് വൈക്കത്ത് ദീപശിഖയുടെ ആദ്യനാളിലെ പ്രയാണം വൈക്കത്ത് സമാപിച്ചു. എട്ട് മുതല്‍ 11 വരെ മൂവാറ്റുപുഴയിലാണ് സമ്മേളനം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."