അനധികൃത മത്സ്യബന്ധനം: രേഖകളില്ലാത്ത ബോട്ട് പിടികൂടി
ഫറോക്ക്: രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിവന്ന ബോട്ട് ഫിഷറീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നു പിടികൂടി. ബേപ്പൂര്‍ കീരാന്‍കുട്ടി പറമ്പ് ജീന ലിബേറ എന്നവരുടെ ഉടമസ്ഥതിയിലുളള സെന്റ് ആന്റണീസ് ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. ചെറുമീനുകളെ പിടിക്കുന്നതിനുളള പരിശോധനക്കിടെ മാറാടിന് സമീപം പുറം കടലില്‍ വച്ചാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ബോട്ട് പിടിച്ചെടുത്തത്.
ബോട്ടു ആറ് മാസമായി ലൈസന്‍സില്ലാതെയാണ് മത്സ്യബന്ധനം നടത്തി വന്നിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞു ബേപ്പൂരിലേക്ക് മടങ്ങിവരവെയേണ് അധികൃതരുടെ പിടിയിലാകുന്നത്. ചെറുമീനുകളെ പിടിക്കുന്നതിനുളള ചെറിയ കണ്ണികളുള്ള വലയും ബോട്ടില്‍ നിന്നും അധികൃതര്‍ പിടിച്ചെടുത്തു.
ഇത്തരം വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചതാണ്. പിടിച്ചെടുത്ത ബോട്ടില്‍ മത്സ്യങ്ങള്‍ 15,000രൂപക്ക് ലേലത്തില്‍ വിറ്റു. ബോട്ടും മീന്‍പിടുത്തത്തിനുളള വലയും അനുബന്ധ സാമഗ്രികളും ഫിഷറീസ് കസ്റ്റഡിയിലെടുത്തതു. ഫിഷറീസ് അസിസ്റ്റന്റ് റജിസ്റ്റര്‍ കോഴിക്കോട് വി.ഭാഗ്യലത, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.ഐ.സുജിത്ത്.എസ്.എസ്, സി.പി.ഒമാരായ അനില്‍ കുമാര്‍, കെ.ശശി, രതീഷ് ബാബു.എം എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ട് പിടികൂടിയത്.
രണ്ടു ദിവസത്തിനിടെ ബേപ്പൂരിലും പരിസരത്തു നിന്നുമായി രണ്ടുബോട്ടും രണ്ട് വള്ളവുമാണ് പിടികൂടിയത്. വള്ളങ്ങള്‍ പിടികൂടിയത് വളമത്സ്യങ്ങളെ പിടിച്ചതിനാണെങ്കില്‍ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ടുകള്‍ കസ്റ്റഡിയിലെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."