ഫാര്‍മസികളില്‍ സ്വദേശിവത്ക്കരണം നിര്‍ബന്ധമില്ല
ജിദ്ദ: ഫാര്‍മസികളില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം ഇപ്പോള്‍ നിര്‍ബന്ധമില്ലെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ മുന്‍ഇം അല്‍ശഹ്‌രി. എന്നാല്‍ ഫാര്‍മസികളില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണവും മാളുകളിലെ ഫാര്‍മസികളില്‍ വനിതാവത്ക്കരണവും ഉടമകള്‍ക്ക് നടപ്പാക്കിത്തുടങ്ങാവുന്നതാണ്.
വനിതാവത്ക്കരണം നടപ്പാക്കുന്നതിന് പൊതുവ്യവസ്ഥകള്‍ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വനിതാ ഫാര്‍മസികളില്‍ ഫാര്‍മസിസ്റ്റും അസിസ്റ്റന്റ് ഫാര്‍മസിസ്റ്റും ആയി ജോലിചെയ്യുന്ന സ്വദേശി വനിതകള്‍ക്ക് ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സുണ്ടായിരിക്കണം. ഫാര്‍മസികള്‍, കണ്ണട കടകള്‍, മരുന്നുകടകള്‍ എന്നിവിടങ്ങളില്‍ സ്വദേശി വനിതകളെ നിയമിക്കാന്‍ ആരോഗ്യ മന്ത്രാലയം ഉദ്ദേശിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നത്.
1500 റിയാല്‍ മുതല്‍ 3000 റിയാല്‍ വരെ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരെ നിതാഖാത്തില്‍ അര സ്വദേശി ജീവനക്കാരനു തുല്യമായി മാത്രമേ പരിഗണിക്കുകയുള്ളൂ. ഇതു വനിതാവ്തക്കരണം നടപ്പാക്കുന്ന ഫാര്‍മസികള്‍ക്കും ബാധകമാണ്. മൂവായിരം റിയാലില്‍ കൂടുതല്‍ വേതനം ലഭിക്കുന്ന വരെ നിതാഖാത്തില്‍ പൂര്‍ണ സ്വദേശി ജീവനക്കാരായി കണക്കാക്കും.
സ്വകാര്യ മേഖലയില്‍ പ്രതിദിന തൊഴില്‍ സമയം എട്ടു മണിക്കൂറിലും പ്രതിവാര സമയം 48 മണിക്കൂറിലും കൂടാന്‍ പാടില്ലെന്ന് തൊഴില്‍ നിയമം അനുശാസിക്കുന്നുണ്ട്. റമസാനില്‍ പ്രതിദിന തൊഴില്‍ സമയംആറു മണിക്കൂറും പ്രതിവാര തൊഴില്‍ സമയം 36 മണിക്കൂറുമാണ്. ന
സ്വകാര്യ മേഖലയില്‍ വനിതകളെ ജോലിക്കു വെക്കുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയ ഗൈഡ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുട്ടുണ്ടെന്നും ഇതു തൊഴിലുടമകള്‍ക്കു പരിശോധിക്കാവുന്നതാണെന്നും അബ്ദുല്‍മുന്‍ഇം അല്‍ശഹ്‌രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."