മഞ്ചേരി മെഡിക്കല്‍ കോളജില്‍: 'റഫര്‍' ചെയ്യുന്നത് കൂടുന്നു
മഞ്ചേരി: അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്‍ വീര്‍പ്പുമുട്ടുന്ന മഞ്ചേരി മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സ നല്‍കാതെ രോഗികളെ കൈയൊഴിയുന്നതായി ആക്ഷേപം. വാഹനാപകടം, പ്രസവസംബന്ധമായ കേസുകള്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന ആയിരക്കണക്കിനു രോഗികളെയാണ് മറ്റ് ആശുപത്രികളിലേക്കു റഫര്‍ ചെയ്യുന്നത്. അത്യാധുനിക ചികിത്സാ സംവിധാനങ്ങളും മികച്ച ഡോക്ടര്‍മാരുമില്ലാത്തതാണ് ഇതിനു കാരണമെങ്കിലും സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലാപാടാണിതെന്ന വിമര്‍ശനവും ശക്തമാണ്. നേരത്തെ ജനറല്‍ ആശുപത്രിയായിരുന്ന സമയത്ത് ഏറ്റവും കൂടുതല്‍ പ്രസവം നടന്നിരുന്നത് ഇവിടെയായിരുന്നു. ജനറല്‍ ആശുപത്രിയായിരുന്ന സമയത്തെ സൗകര്യങ്ങള്‍ പോലും ഇന്നു നിലവിലില്ല. വിവിധ ടെസ്റ്റുകള്‍, സ്‌കാനിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്കുവേണ്ടി രോഗികള്‍ ഇപ്പോഴും സ്വകാര്യ ലാബുകളെ സമീപ്പിക്കേണ്ട സ്ഥിതിയാണ്. അതല്ലങ്കില്‍ മഞ്ചേരിയിലെ മറ്റു സ്വകാര്യ ആശുപത്രികളില്‍ ചെന്ന് ഇത്തരം ടെസ്റ്റുകളെടുത്ത ശേഷം അതുമായി മെഡിക്കല്‍ കോളജിലെത്തണം.
തെരുവുനായകളുടെ ആക്രമം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ മിക്ക മെഡിക്കല്‍ കോളജുകളിലു സ്‌പെഷല്‍ കാഷ്വാലിറ്റികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇത്തരം കാഷ്വാലിറ്റികളോ മതിയായ മറ്റു ചികിത്സാ സൗകര്യങ്ങളോ ഇല്ല. കഴിഞ്ഞ ഒരു മാസത്തിനിടെ തെരുവുനായകളുടെ കടിയേറ്റു കുട്ടികളുള്‍പ്പെടെ നിരവധിപേരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയെത്തിയിരുന്നത്.
സര്‍ജറി, പീഡിയാട്രിക് എന്നിവയുടെ സ്‌പെഷല്‍ കാഷ്വാലിറ്റികളും നിലവിലില്ല. ഹൃദ്രോഗം ബാധിച്ചുചികിത്സതേടി മെഡിക്കല്‍ കോളജിലെത്തുന്നവരും നിരാശരാകുകയാണ്. അപകടങ്ങള്‍ സംഭവിച്ചാല്‍ രോഗിയേയുംകൊണ്ടു മെഡിക്കല്‍ കോളജിലേക്കു കുതിച്ചെത്തുന്നതിനു പകരം സ്വകാര്യ ആശുപത്രികളെ തേടിപ്പോകേണ്ട സ്ഥിതിയാണിപ്പോള്‍. രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനനുസരിച്ചു ഡോക്ടര്‍മാരുടേയും മറ്റു ജീവനക്കാരുടേയും എണ്ണത്തില്‍ വര്‍ധനവുണ്ടായില്ലെന്ന് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."