പ്രതിഷേധത്തിനു മുന്നില്‍ ഭരണകൂടം മൗനികളാകേണ്ടിവരും: സാദിഖലി തങ്ങള്‍
മലപ്പുറം: രാഷ്ട്രീയമോ വോട്ടുബാങ്കോ ലക്ഷ്യംവച്ചു കളിക്കേണ്ട ഒന്നല്ല ഏക സിവില്‍കോഡെന്നു മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വനിതാലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകീകൃത സിവില്‍കോഡ്; അകവും പുറവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏക സിവില്‍കോഡിനെതിരായി ജാതി, മതഭേതമന്യേ ഭാരതജനത ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിഷേധത്തിനുമുന്നില്‍ ഭരണകൂടം മൗനികളാവേണ്ടിവരുമെന്നും തങ്ങള്‍ ഒര്‍മിപ്പിച്ചു.
വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളുമായി മുന്നോട്ടുപോകുന്ന സമൂഹം ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ഏതൊരു വ്യക്തിക്കും അവന്റെ വിശ്വാസത്തിനനുസൃതമായി ജീവിക്കാന്‍ സാധിക്കണം. ഭരണഘടന അതിനു സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും അവയെ മുറിവേല്‍പിക്കുന്ന തരത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനിതാലീഗ് ജില്ലാ പ്രസിഡന്റ് പി. സല്‍മ ടീച്ചര്‍ അധ്യക്ഷയായി. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി.
ആയിശ ടീച്ചര്‍, ഖദീജ നര്‍ഗീസ്, സഫിയ അലി, എ.എസ് സൈനബ, അഡ്വ. നൂര്‍ബിന റഷീദ് പങ്കെടുത്തു. അഡ്വ. കെ.പി മറിയുമ്മ മോഡറേറ്ററായി. സക്കീന പുല്‍പാടന്‍, സുഹ്‌റ മമ്പാട്, സി.എച്ച് ജമീല ടീച്ചര്‍, ടി.വി സുലൈഖാബി, പി.എസ് സുഹറാബി എന്നിവര്‍ പ്രസീഡിയം അവതരിപ്പിച്ചു. സറീന ഹസീബ് വിഷയാവതരണം നടത്തി. പി. മൈമൂന ടീച്ചര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."