സസ്പെന്‍ഷനിലായ മജിസ്ട്രേറ്റ് ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: കര്‍ണാടകയില്‍ പൊലിസിനോടും മറ്റു ഉദ്യോഗസ്ഥന്മാരോടും മോശമായി പെരുമാറിയതിന് സസ്പെന്ഷനിയായ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ ഔദ്യോഗീക വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി വി കെ ഉണ്ണികൃഷ്ണനെയാ(45)ണ് ഇന്നുരാവിലെ കാസര്‍കോട് കോടതി കോംപ്ലക്സിന് സമീപത്തെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം സ്വദേശമായ തൃശൂരിലേക്ക് കൊണ്ടുപോകും.
ഇന്നലെയാണ് ഹൈക്കോടതി ഭരണ വിഭാഗം മജിസ്ട്രേറ്റിനെ സസ്പെന്റ് ചെയ്തത്. കര്‍ണാടക സുള്ള്യയില്‍ പൊലിസുകാരനെയും ഓട്ടോഡ്രൈവറെയും മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ണാടക പൊലിസ് ഉണ്ണികൃഷ്ണനെതിരേ കേസെടുത്തിരുന്നു. മുന്‍കൂര്‍ അനുമതി തേടാതെയാണ് മജിസ്ട്രേറ്റ് സംസ്ഥാനം വിട്ടതെന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സുള്ള്യ ടൗണില്‍ അക്രമം നടന്നത്. പൊലിസുകാര്‍ മര്‍ദിച്ചെന്നുകാട്ടി കാസര്‍കോട് സി.ഐക്ക് മജിസ്ട്രേറ്റ് പരാതി നല്‍കിയിരുന്നെങ്കിലും കേസ് കര്‍ണാടക പൊലിസിന് കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."