കെ.എന്‍ ഗോപിനാഥിനെ വധിക്കാന്‍ ശ്രമിച്ച സംഭവം: വ്യാപക പ്രതിഷേധം
കൊച്ചി: സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും എറണാകുളം ജില്ലാ പ്രസിഡന്റുമായ കെ.എന്‍ ഗോപിനാഥിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം.
ജില്ലയിലൊട്ടാകെ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി. സംഭവത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റും സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയും എ.ഐ.ടി.യു.സി ജില്ലാകമ്മിറ്റിയും പ്രതിഷേധിച്ചു.
തൊഴിലാളി നേതാവായ കെ.എന്‍ ഗോപിനാഥിനു നേരെ നടന്ന വധശ്രമം അങ്ങേയറ്റം ഗൗരവകരമാണ്.
പ്രതിയെ നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലിസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ശാസ്ത്രീയമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ പൊലിസ് തയ്യാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
അറസ്റ്റ് ചെയ്യപ്പെട്ട പ്രതി പറയുന്നതൊന്നും വിശ്വസനീയമല്ല. ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ ലക്ഷ്യവും പിന്നില്‍ ഏതെങ്കിലും നിഗൂഢ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരേയും നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ കുറ്റമറ്റ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സിഐടിയു ജില്ലാ സെക്രട്ടറി സി.കെ മണിശങ്കര്‍ ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി ആക്രമണത്തിന് പിന്നിലെ യഥാര്‍ഥ വസ്തുത വെളിച്ചത്ത് കൊണ്ട് വരണമെന്ന് എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി കെ.എന്‍ ഗോപി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."