പൊലിസ് അതിക്രമം കാട്ടിയതായി പരാതി
കരുനാഗപ്പള്ളി: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമിച്ച സംഘത്തിലെ പ്രതിയെ പിടികൂടാനെത്തിയ പൊലിസ് അര്‍ധരാത്രിയില്‍ വീട്ടിലെ കതക് തല്ലി പൊളിച്ചകത്ത്കടന്ന് അതിക്രമം കാട്ടിയതായി പരാതി.
കുലശേഖരപുരം. പുന്നക്കുളം പുത്തന്‍വീട്ടില്‍ തെക്കേതറയില്‍ മുഹമ്മദ് സാലിയുടെ വീട്ടിലാണ് കഴിഞ്ഞ രാത്രിയില്‍ പൊലിസ് സംഘം എത്തി അതിക്രമം കാട്ടിയതെന്നു പറയുന്നു. കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് എസ്.സി.പി.ഐ പ്രവര്‍ത്തകരെയും മക്കളെയും പുന്നക്കുളത്തേ കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ഇതിനു പ്രതികാരമായി എസ്.ഡി.പി .ഐക്കാര്‍ യൂത്തുകോണ്ഗ്രസുകാരനായ സുനീറിനെ പള്ളിയില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ കഴിഞ്ഞ രാത്രിയില്‍ അക്രമിച്ചിരുന്നു. ഇതില്‍പ്പെട്ട പ്രതി അന്‍സിലിനെ അന്വേഷിച്ച് പൊലിസ് വീടിന്റെ കതക് തകര്‍ന്ന് വീട്ടില്‍ കയറി സ്ത്രീകളെ അസഭ്യം പറയുകയും വീട്ടുസാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണാഭരണങ്ങളും പൊലിസ് എടുത്തുകൊണ്ടു പോയതായും പരാതിയില്‍ വീട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."