വാഗമണ്‍ ഡി.സി.എസ് മാറ്റില്‍ മാനേജ്‌മെന്റ് ഫെസ്റ്റ്
തൊടുപുഴ: ഡി.സി.എസ് മാറ്റ് വാഗമണ്‍ ക്യാംപസിലെ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ അഖിലേന്ത്യാതലത്തില്‍ സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് ഫെസ്റ്റിവല്‍ ലൂമിനന്‍സ്- 2016 നവംബര്‍ 11, 12 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 125 കോളജുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിവിധ മത്സര ഇനങ്ങളിലായി 2.75 ലക്ഷം രൂപയോളം സമ്മാനം നല്‍കും. ഫിനാന്‍സ് ഗെയിം, എച്ച്ആര്‍ ഗെയിം, മാര്‍ക്കറ്റിങ് ഗെയിം, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, ബെസ്റ്റ് മാനേജര്‍ തുടങ്ങിയ നിരവധി മാനേജ്‌മെന്റ് ഗെയിമുകള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കും. കൊറിയോ-ഡാന്‍സ്, തീം ഷോ, ഫോട്ടോഗ്രാഫി എന്നീ പ്രത്യേക ഇനങ്ങളുമുണ്ട്.
ഡി ഫോര്‍ ഡാന്‍സിലെ മണവാളന്‍സ് ഡാന്‍സ് ഷോ കൂടാതെ അലക്‌സാണ്ടര്‍ പോപ്പോവ് ആഗതനാകുന്ന സണ്‍ബേണ്‍ ഫീച്ചറിംങ് എന്നിവയ്ക്കു പുറമെ'ദി ഗ്രേറ്റ് റഷ്യന്‍ ഡിജെ'എന്നിവ കലാവിരുന്നിന് മാറ്റുകൂട്ടും. 11 ന് രാവിലെ 10 ന് ചലച്ചിത്രസംവിധായകന്‍ ആഷിക്ക് അബു ലൂമിനന്‍സ് 2016 ഉദ്ഘാടനം ചെയ്യും. 12ന് വൈകിട്ട് നടക്കുന്ന സമാപനചടങ്ങില്‍ രാഷ്ട്രീയ സിനിമാ ബിസിനസ് രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
ഡി.സി.എസ് മാറ്റ് ഗ്രൂപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ എം.സി അശോക്കുമാര്‍, പി.ആര്‍.ഒ പി.കെ മധു, അസിസ്റ്റന്റ് പ്രൊഫ. കെ.ആര്‍ ജയന്‍, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ ഷിജോ വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."