ഏറ്റുമാനൂരില്‍ എസ്എ.ഫ്.ഐ - എ.ബി.വി.പി സംഘര്‍ഷം നാല് പേര്‍ക്ക് പരുക്ക്
ഏറ്റുമാനൂര്‍: ഏറ്റുമാനൂരപ്പന് കോളജില്‍ ഇന്നലെ എസ്.എഫ് .ഐ-എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരുക്ക്.
സംഘട്ടനത്തില്‍ പരുക്കേറ്റ ഏറ്റുമാനൂരപ്പന് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രാഹുല്‍ ജി പണിക്കര്‍, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആര് ഹരി എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റ എ.ബി.വി.പി പ്രവര്‍ത്തകരും ഗവ. ഐ.ടി.ഐ വിദ്യര്ഥികളുമായ നന്ദു കൃഷ്ണന്, പ്രജിത്എന്നിവരെ കോട്ടയം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ശനിയാഴ്ച തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗവ. ഐ.ടി.ഐ യില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ ഇന്നലെ ഏറ്റുമാനൂര്‍ ടൗണില്‍ പ്രകടനം നടത്തിയിരുന്നു.
ഇതിനിടെ തെക്കേനടയിലുള്ള ആര്.എസ്.എസ് കാര്യാലയത്തില്‍ എത്തി അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകരെ അസഭ്യം പറയുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. ഇതേ തുടര്‍ന്ന് ഏറ്റുമാനൂരപ്പന് കോളേജിലേക്കെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു.
പരുക്കേറ്റവരേയും കൂട്ടി മെഡിക്കല്‍ കോളജിലെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവിടെയും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ആശുപത്രി പരിസരത്ത് കണ്ടു മുട്ടിയ ബി.ജെ.പി പ്രവര്‍ത്തനും മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനുമായ ആര്‍പ്പൂക്കര സ്വദേശി രോഹിതിനെ ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. തടസം പിടിക്കാനെത്തിയ എയ്ഡ് പോസ്റ്റിലെ പൊലിസുകാരന് നേരെയും കൈയ്യേറ്റം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."