മാര്ട്ടിന് നഗര്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ചേര്‍ത്തല: ചേര്‍ത്തല മാര്ട്ടിന് നഗര്‍ ദേവാലയത്തില്‍ വിശുദ്ധ മാര്ട്ടിന്.ഡി പോറസിന്റെ തിരുനാളും 12 മണിക്കൂര്‍ ആരാധനയും 11, 12, 13 തീയതികളില്‍ ആഘോഷിക്കും. 11ന് വൈകുന്നേരം 4.30ന് എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തിരുനാളിന് കൊടിയേറ്റും. കൊടിയേറ്റിന് മുന്നോടിയായി നടക്കുന്ന പൊതു ആരാധനയില്‍ ഫാ.സെബാസ്റ്റ്യന്‍ ചണ്ണാപ്പള്ളി മുഖ്യകാര്‍മ്മികനാകും. വേസ്പര ദിനമായ 12ന് വൈകുന്നേരം 4.30ന് സമൂഹബലി ഫാ.മാക്സണ്‍ കുറ്റിക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ ദിനമായ 13ന് വൈകുന്നേരം നാലിന് ആഘോഷമായ ദിവ്യബലി ഫാ.നിക്കോളാസ് പുന്നയ്ക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം. വാര്‍ത്താ സമ്മേളനത്തില്‍ പള്ളിവികാരി ഫാ.ഷെറിന് പുത്തന്‍പുരയ്ക്കല്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ എം.എ സാജു മുര്യനാട്ടുതറ, റോബിന് സെബാസ്റ്റ്യന്‍, ജോസ്.ജെ മാവുങ്കല്‍, ജോര്‍ജ് സെബാസ്റ്റ്യന്‍ പനയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."