മണ്ണിനെ സ്‌നേഹിച്ച കുടുംബത്തില്‍ നിന്നും ജൈവകൃഷി ആത്മസായൂജ്യമാക്കി ലിയോണ്‍
കുന്നംകുളം: യുവതലമുറയുടെ സാന്നിധ്യം കുറഞ്ഞു വരുന്ന കൃഷിരംഗത്ത് ചൊവ്വന്നൂര്‍ എട്ടമ്പുറത്തെ ലിയോണും കുടുംബവും നാടിന് മാതൃക യാകുന്നു. ചൊവ്വന്നൂര്‍ എട്ടമ്പുറം സ്വദേശിയായ മണ്ടുമ്പാല്‍ വീട്ടില്‍ ലിയോണിന് കൃഷി വെറുമൊരു നേരംമ്പോക്കു മാത്രമല്ല. ഓര്‍മ്മവെച്ചക്കാലം മുതല്‍ക്കെ മണ്ണിനെ സ്‌നേഹിച്ച കുടുംബത്തിന്റെ പാത പിന്‍തുടരണമെന്നാഗ്രഹവും കൂടിയാണ്. 10ാം ക്ലാസ്സ് പഠനത്തിനു ശേഷം അഗ്രികള്‍ച്ചര്‍ പ്രധാന പഠന വിഷയമായി തെരഞ്ഞെടുത്തതും കാര്‍ഷിക രംഗത്തെ തന്റെ ഭാവിയും കണക്കിലെടുത്താണ് ചൊവ്വന്നൂര്‍ സ്വദേശിയായ ലിയോണിന്റെ കുടുംബം പരമ്പരാഗതമായി കാര്‍ഷിക രംഗത്ത് സജ്ജീവമായിട്ടുള്ളവരാണ്. യുവതലമുറയുടെ നിത്യജീവിതത്തില്‍ നേരം പുലരുമ്പോള്‍ തന്നെ ലിയോണ്‍ തന്റെ കൃഷിയിടത്തിലേക്കിറങ്ങി വിളകളെ പരിപാലിക്കാന്‍ ആരംഭിക്കും. വിടിനു ചുറ്റുമുളള സ്ഥലത്തും പാട്ടത്തിനെടുത്ത 7 ഏക്കര്‍ സ്ഥലത്തുമാണ് വിഷമെത്തി നേക്കാത്ത ജൈവ പച്ചക്കറി കൃഷി വിളഞ്ഞ് നില്‍ക്കുന്നത്. ഹരിത കിരീടമണിഞ്ഞ് നില്‍ക്കുന്ന കൃഷിയിടത്തില്‍ പയര്‍, വെണ്ട, വെള്ളരി, കുമ്പളം, മത്തന്‍, കൈപ്പ, പടവലം തുടങ്ങി എല്ലായിനം പച്ചക്കറികളും ഉണ്ട്. കീടനാശിനികള്‍ക്ക് പകരം ജൈവ വളം മാത്രമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ മണ്ണിലും പരിസരത്തും പ്രകൃതി സൗഹൃദത്തിന്റെ അടയാളങ്ങള്‍ ഉണ്ട്.നേരം പുലര്‍ന്നത് മുതല്‍ അന്തിയാകുന്നതു വരെ പച്ചക്കറിക്കായി പരിസരവാസികളും അല്ലാത്തവരുമായവരുടെ തിരക്കാണ്. മിതമായ നിരക്കില്‍ വിഷമില്ലാത്ത പച്ചക്കറിയായതിനാല്‍ ആവശ്യക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. നഗരത്തിലെ മാര്‍ക്കറ്റുകളിലും ലിയോണിന്റെ പച്ചക്കറികള്‍ക്ക് വലിയ ഡിമാന്റാണ്. ലിയോണിനു പുറമെ അപ്പന്‍ ഫ്രാന്‍സിസും അമ്മ ലൂസിയും സഹോദരന്‍ ഫ്രിജോയിയും കാര്‍ഷിക വൃത്തിയില്‍ ലിയോണിനൊപ്പം ഉണ്ട്. വയസ്സിന്റെ അഭിനിവേശങ്ങള്‍ മാറ്റി നിര്‍ത്തി ഇവിടെ കര്‍മ്മ സായൂജ്യത്തിന്റെ നിറവ് അനുഭവിക്കുകയാണ് ഈ യൗവനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."