ചോക്ലേറ്റ് ലഡുവും എല്‍.ഇ.ഡി ബള്‍ബുകളും; കുട്ടി കരവിരുതില്‍ ശ്രദ്ധേയമായി ശാസ്‌ത്രോത്സവം
മൂവാറ്റുപുഴ: ജില്ലാശാസ്‌ത്രോത്സവത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു. മേഖലതലത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എക്‌സ്‌പോ കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പാഠ്യ-പാഠ്യേതര രംഗങ്ങളിലെയും ശാസ്ത്ര സാങ്കേതിക മേഖലകളിലേയും നിര്‍മ്മാണവും പ്രദര്‍ശനവും ഏവരുടേയും ശ്രദ്ധ ആകര്‍ശിച്ചു.
വൈക്കം എസ്.എം.എസ്.എന്‍. വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച എല്‍.ഇ.ഡി ബള്‍ബുകള്‍, ട്യൂബുകള്‍, സ്റ്റാര്‍ സീരിയല്‍ ലൈറ്റുകള്‍, സണ്‍ഫ്‌ളവര്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ എന്നിവ ഏറെ ശ്രദ്ധ ആകര്‍ഷിച്ചു.
നാട്ടകം വി.എച്ച്.എസ്.എസ്. സ്‌കൂളിലെ ഡയറി ടെക്‌നോളജി വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ചോക്ലേറ്റ് ലഡു, പനീര്‍ പേട എന്നിവ എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷകങ്ങളായിരുന്നു.
മരട് വി.എച്ച്.എസ്.എസ്.ലെ പ്രിന്റിംഗ് ടെക്‌നോളജി വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച നോട്ട് ബുക്കുകള്‍, റെക്കോര്‍ഡുകള്‍, ടെലഫോണ്‍ ഇന്‍ഡക്‌സുകള്‍, പോസ്റ്റല്‍ കവര്‍ എന്നിവയും, പാമ്പാടി വി.എച്ച്.എസ്.എസ്.ലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഗ്ലൗസുകള്‍, റബ്ബര്‍ ബാന്റുകള്‍, ടേബിള്‍ മാറ്റുകള്‍, ഫിംഗര്‍ ക്യാപ്പുകള്‍ എന്നീ ഉല്പനങ്ങള്‍ വിപണനത്തില്‍ ഉണ്ടായിരുന്നു.
മാറാടി വി.എച്ച്.എസ്.എസ്.ലെ വിദ്യാര്‍ത്ഥികള്‍ പപ്പായകൊണ്ട് ഉണ്ടായിക്കിയ നൂറോളം വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മൂവാറ്റുപുഴ തര്‍ബിയത്ത് വി.എച്ച്.എസ്.ലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വെബ്‌സൈറ്റ്, സി.സി. റ്റി.വി. സിസ്റ്റം തുടങ്ങിയവ വിദ്യാര്‍ത്ഥികളുടെ ഐ.റ്റി. രംഗത്തെ മുന്നേറ്റം പ്രകടമാക്കുന്നവയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."