സ്പെഷ്യല്‍ സ്കൂള്‍ പ്രവേശനം
തൃശൂര്‍: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ ഇരിങ്ങാലക്കുടക്ക് സമീപം കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സ്പെഷ്യല്‍ സ്കൂളില്‍ മൂന്ന് വയസിനും 10 വയസിനും ഇടയില്‍ പ്രായമുളള സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികള്‍ക്ക് പ്രവേശനം നല്കുന്നു. പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് സ്പെഷ്യല്‍ സ്കൂള്‍, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോ തെറാപ്പി സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ചാലക്കുടി, കൊടകര, മാള, ഇരിങ്ങാലക്കുട, ചെന്ത്രാപ്പിനി, എടത്തിരിഞ്ഞി, ഐരാണിക്കുളം എന്നീ ഭാഗങ്ങളില്‍ നിന്നുളള കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ വാഹന സൗകര്യവും ലഭ്യമാണ്. താല്‍പ്പര്യമുളള രക്ഷിതാക്കള്‍ മെയ് 25 ന് മുമ്പ് ബന്ധപ്പെടുക. വിലാസം : റിജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന് ആന്റ് റീഹാബിലിറ്റേഷന്‍, ഇരിങ്ങാലക്കുട, കല്ലേറ്റുംകര പി.ഒ, തൃശൂര്‍ - 680683. ഫോണ്‍ : 0480 2881961, 2881959.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."