പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മകന്‍ തിരിച്ചെത്തി
വാടാനപ്പള്ളി: പതിനാല് വര്‍ഷമായി പങ്കജാക്ഷന്‍ അലച്ചിലിലാണ് ഇരുപത്തിമൂന്നാം വയസ്സില്‍ വിദേശത്തേക്ക് യാത്രയാക്കിയ മകന്‍ രാജേഷിനെ കണ്ടെത്താന്‍. രണ്ടായിരത്തി രണ്ടില്‍ ഷാര്‍ജയിലേക്ക് പോയ രാജേഷ് ഒന്നുരണ്ട് വര്‍ഷം ഫോണ്‍ വിളി ഉണ്ടായിരുന്നു. പിന്നെ ഒരു വിവരവും ഇല്ലാതായി. ഗള്‍ഫിലെ പലരോടും അന്വേഷിച്ചു,
പൊലിസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങി, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം തിരഞ്ഞു. കണ്ടെത്തിയില്ല. ഒടുവില്‍ ഇന്നല പുലര്‍ച്ചെ രണ്ടരക്ക് മുപ്പത്തിഏഴുകാരന്‍ വീട്ടിലെത്തിയപ്പോള്‍ പങ്കജാക്ഷന്റെ അന്വേഷണങ്ങള്‍ക്ക് ആശ്വാസത്തിന്റെ പരിസമാപ്തിയായി. ചെന്ത്രാപ്പിന്നി ചാമക്കാല കൊച്ചിക്കാട്ടില്‍ വീട്ടില്‍ നിന്ന് 2002ലാണ് മകന്‍ രാജേഷ് ഷാര്‍ജയിലേക്ക് ജോലിക്കായി പോയത്. കുറെ നാള്‍ ഫോണ്‍ വിളി ഉണ്ടായിരുന്നു. പിന്നീട് മകനെ പറ്റി യാതൊരു വിവരവും ഇല്ലാതായപ്പോള്‍ 2005ല്‍ വലപ്പാട് പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലിസ് അന്വേഷണവും കുടുംബം സ്വന്തം നിലക്കുള്ള തെരച്ചിലുമായി. എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ഏതാനും ദിവസം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ രാജേഷിന്റെ ഫോട്ടോ കാണാനിടയായ സുഹൃത്തുക്കള്‍ പൊലിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വലപ്പാട് സി.ഐ സി.ആര്‍ സന്തോഷ് ഫോട്ടോയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലുമായി അനേഷണം നടത്തുകയും തുടര്‍ന്ന് സംസ്ഥാനത്തിനകത്തെയും പുറത്തെയും എയര്‍പോര്‍ട്ടുകളില്‍ മെസേജ് തുടര്‍ന്ന് നടത്തിയ അനേഷണത്തില്‍ 2008ല്‍ രാജേഷ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയതായും തിരികെ പോയിട്ടില്ലെന്നുകണ്ടെത്തുകയും പൊലിസ് അന്വേഷണത്തില്‍ അറിഞ്ഞു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അനേഷണം ഊര്‍ജ്ജിതമാക്കുകയും പിന്നീട് രാജേഷിന്റെ മൊബൈല്‍ നമ്പര്‍ പൊലിസിനു ലഭിച്ചു. ഇതുവഴി രാജേഷിന്റെ നബര്‍ വീട്ടുകാര്‍ക്ക് കൈമാറുകയും. പിന്നീട് പിതാവും വീട്ടുകാരുമായി സംസാരിച്ച ശേഷം പൊലിസ് ഇടപെട്ട് ഇയാളെ വിളിച്ച് വരുത്തുകയായിരുന്നു. ഷാര്‍ജയിലെ സമീപത്തെ റൂമിലെ ജോലിക്കാരനായിരുന്ന ഗുജറാത്തിലെ സുഹൃത്ത് വഴി രാജേഷ് ഗുജറാത്തിലെ നരോദയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അലുമിനിയം ഫേബ്രിക്കേഷന്‍ ജോലിക്ക് കയറുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു.
അവിടെ ജോലി കിട്ടിയതിനുശേഷം വീട്ടിലേക്ക് വരാമെന്ന് കരുതിയെങ്കിലും നീണ്ടുപോവുകയായിരുന്നു. ഇന്നലെ രാവിലെ അച്ഛനോടൊപ്പം പൊലിസ് സ്റ്റേഷനിലെത്തിയ ഇരുവരും സന്തോഷത്തോടെ തിരിച്ചു പോവുകയും ചെയ്തു. വലപ്പാട് സി.ഐ സന്തോഷ്, എസ്.ഐ മഹേഷ് കണ്ടമ്പത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."