മുസ്‌ലിം-ദലിത് ഐക്യം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: യു.സി രാമന്‍
മുക്കം: മുസ്‌ലിം ദലിത് ഐക്യം ശക്തിപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വര്‍ഗീയതയെ തടയാന്‍ ഈ ഐക്യത്തിനു മാത്രമെ കഴിയുകയുള്ളൂവെന്നും ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍ അഭിപ്രായപെട്ടു.
ഏക സിവില്‍ കോഡിന്റെ പേരില്‍ രാജ്യത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗീയത നടത്താനാണ് നരേന്ദ്ര മോഡി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുക്കം മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മറ്റി മുക്കത്ത് നടത്തിയ സ്‌നേഹവലയം ഉദ്ഘാടനം ചൈയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.കെ കാസിം മുഖ്യ പ്രഭാഷണം നടത്തി. ശരീഫ് വെണ്ണക്കോട് അധ്യക്ഷനായി. വി കെ ഹുസൈന്‍ കുട്ടി, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.ടി സൈദ് ഫസല്‍, എന്‍.കെ അബുഹാജി, എം.കെ യാസര്‍, ഗഫൂര്‍ കല്ലുരുട്ടി, വി അബ്ദുള്ളക്കുട്ടി, റാഫി മുണ്ടുപാറ, ശബീറലി തെച്യാട്, ശറഫു കാതിയോട്, സാഹിര്‍ പി.യു, മുസ്തഫ എ.എം, ശബീര്‍ തറോല്‍, സലിഫ് സാലിഫ്, ബുഷൈര്‍ വി.പി, റഷീദ് വി.പി, അബ്ദുള്ള, സലാം തടായില്‍, നസിര്‍ വി, അബു മുണ്ടുപാറ, എന്‍ കെ കുഞ്ഞിരായിന്‍ ഹാജി, ജബ്ബാര്‍ പി തുടങ്ങിയവര്‍ സംബന്ധിച്ചു.
മജ്‌ലിസുന്നൂര്‍ വാര്‍ഷികത്തിന് ഇന്ന് തുടക്കം
മുക്കം: ആലിന്‍ തറ ഏച്ചിക്കുന്ന് യൂനിറ്റ് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷികത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 4 മണിക്ക് നടക്കുന്ന സിയാറത്തിന് എന്‍. അബ്ദുള്ള ബാഖവി നേതൃത്വം നല്‍കും.
തുടര്‍ന്ന് നുസ്‌റത്ത് സെക്കണ്ടറി മദ്‌റസയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനവും തസ്‌കിയ്യത്ത് ക്യാംപും സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇബാദ് സംസ്ഥാന കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍ ക്ലാസെടുക്കും. തുടര്‍ന്ന് 17 ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന പാരന്റ്‌സ് മീറ്റല്‍ ബശീര്‍റഹ്മാനി ക്ലാസെടുക്കും. 18 ന് കൈവേലിമുക്ക് സൈനുല്‍ ഉലമ നഗറില്‍ വെച്ച് നടക്കുന്ന മത പ്രഭാഷണം സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇ കെ സിദ്ധീഖ് വാഫി ആലിന്‍തറ പ്രഭാഷണം നടത്തും. 19 ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തില്‍ സി.എ ലത്ത്വീഫ് ദാരിമി അല്‍ ഹൈതമി മുഖ്യ പ്രഭാഷണം നടത്തും.
20 ന് രാവിലെ 8 മണിക്ക് നടക്കുന്ന നാട്ടു നന്മ സംഗമത്തിന് റശീദ് ബാഖവി എപ്പൊള്‍ നേതൃത്വം നല്‍കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സഹചാരി, വിഖായ സമര്‍പ്പണവും സത്താര്‍ പന്തല്ലൂര്‍ നിര്‍വഹിക്കും. അബൂബക്കര്‍ ഫൈസി മലയമ്മ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ഇശല്‍ വിരുന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."