HOME
DETAILS

അപകടങ്ങള്‍ തുടര്‍ക്കഥ:ഗുരുവായൂര്‍ പ്രൈവറ്റ് ബസ്സ്റ്റാന്റ് കെട്ടിടം ശോചനീയാവസ്ഥയില്‍

  
backup
May 18 2016 | 03:05 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%a5%e0%b4%97%e0%b5%81

ബിനോയ് പനയ്ക്കല്‍
ഗുരുവായൂര്‍: അപകടങ്ങള്‍ തുടര്‍ സംഭവങ്ങളായിട്ടും ഗുരുവായൂര്‍ പ്രൈവറ്റ് ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. കോണ്‍ക്രീറ്റ് സീലിങ്ങ് അടര്‍ന്നുവീണ് സ്വകാര്യബസിലെ കണ്ടക്ടര്‍ തിരുവെങ്കിടം സ്വദേശി കുട്ടന് കഴിഞ്ഞ ദിവസം പരുക്കേറ്റിരുന്നു. മുമ്പും പലതവണ യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ അപകടമുണ്ടായിട്ടുണ്ട്. സീലിങ്ങുകള്‍ അടര്‍ന്നും ഭിത്തികള്‍ക്ക് ബലക്ഷയമുണ്ടായും കെട്ടിടം അപകടാവസ്ഥയിലാണ്. ദിവസവും തീര്‍ത്ഥാടകരുള്‍പ്പെടെ നിരവധി യാത്രക്കാര്‍ എത്തുന്ന ഇവിടെ തീര്‍ത്തും ഭീതിജനകമാണ്. ഗുരുവായൂര്‍ ടൗണ്‍ഷിപ്പായിരിക്കെ 1973ലാണ് കിഴക്കെ നടയില്‍ പ്രൈവറ്റ് ബസ്റ്റാന്റ് കെട്ടിടം പണിതത്. 1979ല്‍ പണി പൂര്‍ത്തീകരിച്ച് അന്നത്തെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.അവുദാക്കര്‍കുട്ടി നഹ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നാളിതുവരെയായി കാര്യമായ അറ്റകുറ്റ പണികള്‍ നടന്നിട്ടില്ല. നഗരസഭയുടെ 2010-2015ലെ എല്‍.ഡി.എഫ് ഭരണസമിതി കെട്ടിടത്തിന്റെ മുന്‍ഭാഗം പെയിന്റടിച്ച് ഏതാനും കസേരകള്‍ നിരത്തി നവീകരണോദ്ഘാടനമെന്ന പ്രഹസനം നടത്തി അപഹാസ്യരായിരുന്നു. ഇപ്പോള്‍ കസേരകള്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്ഥിതിയിലല്ല. മഴ പെയ്താല്‍ കോണ്‍ക്രീറ്റിനടിയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നു. കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പുറത്തുകാണാവുന്ന വിധത്തിലാണ്. അടര്‍ന്നുവീണ സീലിങ്ങുകള്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് നടക്കാനും ബുദ്ധിമുട്ട്. സ്വകാര്യ കമ്പനിയുടെ പരസ്യം പതിച്ച ഇരുമ്പുപലക വീണുകിടക്കുന്നു. ദ്രവിച്ചുനില്‍ക്കുന്ന കെട്ടിടത്തിനുമുകളില്‍ സ്വകാര്യ കമ്പനികളുടെ ഭീമന്‍ പരസ്യ ഹോള്‍ഡിങ്ങുകള്‍ കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നു. നിരവധി കടകളും കൃഷിഭവനുമുള്‍പ്പെടെ രണ്ടു സര്‍ക്കാര്‍ ഓഫിസുകളും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. ഭയപ്പാടോടെയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ ജീവനക്കാരും വ്യാപാരികളും പറയുന്നു. നിരവധി തവണ കെട്ടിടം പൊളിച്ചുപണിയാന്‍ പദ്ധതികളുണ്ടായെങ്കിലും ഒന്നും നടപ്പിലായില്ല. കഴിഞ്ഞ ദിവസം അപകടമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ നഗരസഭ ചെയര്‍മാന്‍ അറ്റകുറ്റപണിക്ക് ഉത്തരവിട്ടെങ്കിലും അടര്‍ന്ന സീലിങ്ങുകള്‍ പൊളിച്ചുമാറ്റിയതല്ലാതെ ഒന്നുമുണ്ടായില്ല. സീലിങ്ങ് അടര്‍ന്നുവീണുള്ള അപകടങ്ങള്‍ വലിയ ദുരന്തത്തിലേക്ക് നീങ്ങാത്തത് യാത്രക്കാരുടെ ഭാഗ്യംകൊണ്ടുമാത്രമാണ്. കെട്ടിടം പൊളിച്ചുനീക്കി ആധുനിക രീതിയിലുള്ള ബസ് ടെര്‍മിനല്‍ നിര്‍മ്മിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  32 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago