കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരേ താലൂക്ക് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി
താമരശ്ശേരി: കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ താമരശ്ശേരി മേഖലാ കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശ്ശേരി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പച്ചത്തേങ്ങ സംഭരണം പുനസ്ഥാപിക്കുക, തേങ്ങ സംഭരിച്ച വിലയും കര്‍ഷക പെന്‍ഷന്‍ കുടിശ്ശികയും ഉടന്‍ നല്‍കുക, തേങ്ങ സംഭരണ വില 50 രൂപയാക്കി ഉയര്‍ത്തുക, റബര്‍ വില 250 രൂപക്ക് സംഭരിക്കുക, പരിസ്ഥിതി ലോല പ്രദേശമായി നല്‍കിയ അഫിഡവിറ്റ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ബിജു കണ്ണന്തറ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേത്തടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബി.പി റഷീദ്, എ.അരവിന്ദന്‍, ഫിലിപ്പ് പാമ്പാറ, സി.ടി ഭരതന്‍, പി.വിജയകുമാര്‍, അഗസ്റ്റിന്‍ ജോസഫ്, പി.സി മാത്യു, ഗിരീഷ്‌കുമാര്‍, ടി.ആര്‍.ഒ കുട്ടന്‍, പി.ആര്‍ മഹേഷ്, സി.കെ.എ ജലീല്‍, പി.കെ സുരേന്ദ്രന്‍, മുഹമ്മദ് ഷാഹിം സംസാരിച്ചു. മാര്‍ച്ചിന് പ്രേംജി ജെയിംസ്, ബാലകൃഷ്ണന്‍ പുല്ലങ്ങോട്, സഹീര്‍ എരഞ്ഞോണ, ഫസല്‍ കാരാട്ട് നേതൃത്വം നല്‍കി.
എസ്.കെ.എസ്.എസ്.എഫ് ഇന്റര്‍കോണ്‍
കൊടുവള്ളി: എസ്.കെ.എസ്.എസ്.എഫ് കൊടുവള്ളി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്റര്‍കോണ്‍ ദാറുല്‍ അസ്ഹര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സുബൈര്‍ ദാരിമി ആവിലോറ അധ്യക്ഷനായി. സി.എം.കെ. തങ്ങള്‍ പാലക്കുറ്റി പതാക ഉയര്‍ത്തി. മജ്‌ലിസ്സുന്നൂറിന് അബ്ദുല്‍ ബാരി ബാഖവി, ബാവ ജീറാനി, ഹനീഫ് റഹ്മാനി നേതൃത്വം നല്‍കി. റഹിം മാസ്റ്റര്‍ ചുഴലി, ആസിഫ് ദാരിമി പുളിക്കല്‍ ക്ലാസ്സെടുത്തു.
സി.പി.അബ്ദുള്ളക്കോയ തങ്ങള്‍, കരീം ഫൈസി, ടി.കെ.മുഹമ്മദ് മാസ്റ്റര്‍, എ.പി.മജീദ് മാസ്റ്റര്‍, സി.മുഹമ്മദ് അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സംസാരിച്ചു. കെ.കെ.എം.റാഫി റഹ്മാനി സ്വഗതവും ആബിദ് അലി ഈസ്റ്റ് കിഴക്കോത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."