കൃഷികള്‍ വാടിക്കരിയുന്നു; വരള്‍ച്ച പിടിമുറുക്കി അതിര്‍ത്തി ഗ്രാമങ്ങള്‍
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ കൃഷികള്‍ വാടിക്കരിയുന്നതും ജലക്ഷാമം കൂടിവരുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കബനി നദിയില്‍ ജലനിരപ്പ് അതിവേഗം താഴുന്നതും ജലക്ഷാമത്തിന് കാരണമാകുന്നു.
ബീച്ചനഹള്ളി അണക്കെട്ടിലെ ജലം കൃഷിയ്ക്കും കുടിവെള്ളത്തിനുമായി തുറന്ന് വിട്ടതോടെ ജലവിതാനം കുത്തനെ താഴാന്‍ കാരണമായി.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കൃഷി ചെയ്ത നെല്‍പാടങ്ങള്‍ കതിരിട്ട് തുടങ്ങിയെങ്കിലും പാടങ്ങളില്‍ വെള്ളമില്ലാത്തത് കാരണം ഉണങ്ങിനശിക്കുന്ന അവസ്ഥയിലാണ്. കബനിതീരത്ത് ആറോളം ചെറുകിട ജലസേചന പദ്ധതികള്‍ ഉണ്ടെങ്കിലും ജലസേചനം നടക്കാത്ത അവസ്ഥയാണ്. കര്‍ണാടകയില്‍ നിന്ന് വീശിയടിക്കുന്ന ചൂടുകാറ്റ് കൃഷികള്‍ വാടാന്‍ കാരണമാകുന്നു.
കുരുമുളക്, കാപ്പി, കമുക് തുടങ്ങിയവയെല്ലാം വാടിക്കരിഞ്ഞ അവസ്ഥയിലാണ്. ചുട്ടുപൊള്ളുന്ന പകല്‍ചൂട് മൂലം പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. സാധാരണ മുന്‍ കാലങ്ങളില്‍ വേനല്‍ മഴ ലഭിച്ചിരുന്നെങ്കിലും ഇക്കൊല്ലം മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഒരു ചെറിയ മഴ മാത്രമാണ് ലഭിച്ചത്. കിണറുകള്‍ക്ക് പുറമെ പലയിടങ്ങളിലും കുഴല്‍കിണറുകളും വറ്റിക്കഴിഞ്ഞു. വരള്‍ച്ചയും ജലക്ഷാമവും പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമന്ന്
പുല്‍പ്പള്ളി: കുടിയേറ്റ മേഖലയില്‍ കാലവര്‍ഷം ദുര്‍ബലമായതോടെ തോടുകളിലും കുളങ്ങളിലും ജലവിതാനം ഉയരാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഴയുടെ നാലിലൊരു ഭാഗം മാത്രമാണ് മഴ ലഭിച്ചത്. ഇതുമൂലം വയലുകളിലും കിണറുകളിലും ഉറവ വയ്ക്കാത്തത് വരും നാളുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് ഉറപ്പായിട്ടുപോലും പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കടമാന്‍തോട്, മുദ്ദള്ളിതോട്, കന്നാരംപുഴ എന്നിവയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടിന് വീതി കൂട്ടിയെങ്കിലും ജലം തടഞ്ഞ് നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല.
ത്രിതല പഞ്ചായത്തും ജില്ലാ ഭരണകൂടവും നിരവധി പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെങ്കിലും ജലം സംരക്ഷിക്കാന്‍ ആവശ്യമായ ഒരു നടപടിപോലും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. നിലവിലുള്ള തടയണകളില്‍ ഷട്ടറുകള്‍ സ്ഥാപിച്ച് ജലസംരക്ഷിക്കുന്നതിനോ, മണ്‍ തടയണ നിര്‍മിച്ച് പാഴായി ഒഴുകുന്ന ജലം കൃഷിയിടത്തില്‍ എത്തിക്കുന്നതിനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പാഴായി ഒഴുകുന്ന ജലം സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നു
പുല്‍പ്പള്ളി: അതിര്‍ത്തി കടന്നെത്തുന്ന വന്യമൃഗങ്ങള്‍ പുല്‍പ്പള്ളി പ്രദേശങ്ങളില്‍ വന്‍ കൃഷി നാശമുണ്ടാക്കുന്നു. വണ്ടിക്കടവ്, മാടപ്പള്ളിക്കുന്ന് മേഖലയിലാണ് കാട്ടാനക്കൂട്ടം വന്‍തോതിതില്‍ കൃഷി നശിപ്പിക്കുന്നത്. കാട്ടാന, പന്നി, കുരങ്ങ്, മലയണ്ണാന്‍ എന്നിവയാണ് കൃഷി നശിപ്പിക്കുന്നത്.
വന്യമൃഗശല്യം മൂലം കൃഷി നശിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കബനി പുഴയില്‍ ജലവിതാനം താഴ്ന്നതോട നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലകളില്‍ നിന്നും തീറ്റയും വെള്ളവും തേടിയെത്തുന്ന കാട്ടാനകളാണ് വ്യാപകമായി കൃഷി നാശം ഉണ്ടാകുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലെ ഫെന്‍സിംഗ് പ്രവര്‍ത്തനം വേഗത്തിലാക്കാണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."