HOME
DETAILS
MAL
നിരാഹാരസമരം 7-ാം ദിവസത്തിലേക്ക്
backup
November 10 2016 | 18:11 PM
മൂന്നാര്‍: സൂര്യനെല്ലിയില്‍ നിന്നും കൊളുക്കുമലയിലേക്കുള്ള റോഡ് തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ട് ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവത്തിലേക്ക് കടന്നു. സൂര്യനെല്ലി, ചിന്നക്കനാല്‍ മേഖലയിലെ 150-തോളം ഡ്രൈവര്‍മാരും കുടുംബങ്ങളുമാണ് മൂന്നാര്‍ ടൗണില്‍ നിരാഹാര സമരം നടത്തുന്നത്. സമരം ആരംഭിച്ച് ദിവങ്ങള്‍ കഴിഞ്ഞിട്ടും അധിക്യതര്‍ ഇവരെ തിരിഞ്ഞുനോക്കാത്തത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഡ്രൈവര്‍മാര്‍ സഞ്ചാരികളെ കൊളുക്കുമലവഴി മീശപ്പുലിമലയില്‍ എത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."