നോട്ട് പിന്‍വലിച്ചതില്‍ പരിമിത ഫലം മാത്രം: ബെഫി ബാങ്ക് പാര്‍ലമെന്റ്
തൊടുപുഴ: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ഇന്ത്യയിലെ കള്ളപ്പണത്തിന്റെ ചെറിയപങ്ക് മാത്രമേ നിയന്ത്രിക്കാന്‍ കഴിയൂവെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ 12-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തൊടുപുഴയില്‍ സംഘടിപ്പിച്ച'ബാങ്ക് പാര്‍ലമെന്റില്‍ അഭിപ്രായം ഉയര്‍ന്നു.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലെ 1.1 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ഏതൊക്കെ മുതലാളിമാരുടേതാണെന്ന് പേരുവിവരം വെളിപ്പെടുത്താന്‍പോലും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമല്ല. കള്ളപ്പണം വെളുപ്പിക്കലിന്റെ അടിസ്ഥാന കേന്ദ്രങ്ങളായ പാര്‍ട്ടിസിപ്പേറ്ററി നോട്ടുകളെയും നികുതി വെട്ടിപ്പുകാര്‍ സുരക്ഷിതമായി വക മാറ്റുന്ന താവളങ്ങളെയും സര്‍ക്കാര്‍ വെറുതെ വിട്ടിരിക്കുന്നു. കള്ളപ്പണത്തിന്റെ ഉറവിടങ്ങളായ റിയല്‍ എസ്‌റ്റേറ്റ് മേഖലയെയും നിയന്ത്രിച്ചിട്ടില്ലെന്ന് ബാങ്ക് പാര്‍ലമെന്റില്‍ പങ്കെടുത്തവര്‍ അഭിപ്രായം പങ്കുവെച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മാനുങ്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍ അധ്യക്ഷനായി.
സാമ്പത്തിക വിദഗ്ധന്‍ വി.കെ പ്രസാദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍നായര്‍, ബാങ്ക് മാനേജര്‍ കെ.ടി തങ്കച്ചന്‍, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി പി.എ സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."