കിസാന്‍ സംഘര്‍ഷ് ജാഥയ്ക്ക് നാളെ
ജില്ലയില്‍ സ്വീകരണം
കോട്ടയം: അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കിസാന്‍ സംഘര്‍ഷ് ജാഥയ്ക്ക് നാളെ സ്വീകരണം.ജാഥയോട് അനുബന്ധിച്ച് ശനിയാഴ്ച്ച രാവിലെ പത്തിന് കോട്ടയം പൊലിസ് സ്റ്റേഷന്‍ മൈതാനത്ത് പതിനായിരത്തിലധികം കര്‍ഷകര്‍ പങ്കെടുക്കുന്ന സ്വീകരണ സമ്മേളനം നടക്കും.
ഇന്ത്യയില്‍ നാലു കേന്ദ്രങ്ങളില്‍ നടക്കുന്ന പര്യടനം നടത്തുന്ന ജാഥകളില്‍ കന്യാകുമാരിയില്‍ നിന്നാരംഭിച്ച ജാഥയാണ് കോട്ടയത്ത് എത്തുന്നത്. അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് ക്യാപ്റ്റനും ജോ.സെക്രട്ടറി ഡോ.അശോക് ധാവ്‌ള ജാഥയുടെ വൈസ് ക്യാപ്റ്റനുമാണ്.യു ബസവരാജ്,അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, അഡ്വ.എസ്.കെ പ്രീജ എന്നിവര്‍ ജാഥാംഗങ്ങളാണ്.
കൃഷിയെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂയെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജാഥ പര്യടനം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ നടത്തുന്ന ജാഥ 24 രാംലീല മൈതാനത്ത് സംഘമിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം സമിതി ചെയര്‍മാന്‍ വി.എന്‍ വാസവന്‍,ജില്ലാ പ്രസിഡന്റ് അയ്മനം ബാബു,ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണന്‍, സ്വാഗതസംഘം ട്രഷറര്‍ സി.എന്‍ സത്യനേശന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."