അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് ഗര്‍ഭിണിക്ക് ഗുരുതര പരുക്ക് ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റില്‍
കൊച്ചി: ഇടപ്പള്ളി വൈറ്റില ബൈപ്പാസില്‍ അമിത വേഗതയില്‍ എത്തിയ സ്പോര്‍ട്സ് ബൈക്ക് ഇടിച്ച് ഗര്‍ഭിണിയായ യുവതിക്ക് ഗുരുതര പരുക്ക്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇടപ്പള്ളി അല്അമീന് സ്കൂളിലെ അധ്യാപികയായ മരട് സ്വദേശിനി മേഘ ദിന്‍ഷ(30)ക്കാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ പൂര്‍ണ ഗര്‍ഭിണിയായ ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കുട്ടിയെ പുറത്തെടുത്തു. കുട്ടിക്ക് പരുക്കേറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിക്കു സമീപമാണ് മേഘ അപകടത്തില്‍ പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന കണ്ണമാലി സ്വദേശി ബേര്‍ണി ജോര്‍ജിനെതിരെ പൊലിസ് കേസ് എടുത്തു. ബൈക്ക് വാങ്ങാനെന്ന വ്യാജേനെ കാമുകിക്കൊപ്പം എത്തിയ യുവാവ് വാഹനം പരീക്ഷണ ഓട്ടത്തിനായി ഷോറൂമില്‍ നിന്നും വാങ്ങുകയായിരുന്നു. പതിനാറു ലക്ഷം രൂപ വിലവരുന്ന 800 സി.സി ബൈക്ക് അലക്ഷ്യമായി ഓടിച്ചതാണ് അപകട കാരണം. അമിത വേഗതയില്‍ ഓടിക്കരുതെന്ന ഷോറും അധികൃതരുടെ നിര്‍ദേശം മറികടന്നാണ് യുവാവ് വാഹനം ഓടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."