എസ്.കെ.എസ്.എസ്.എഫ് മീലാദ് കാംപയിന്‍
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മീലാദ് കാംപയിന്‍ നടത്തും. 'മുഹമ്മദ് നബി (സ): കുടുംബ നീതിയുടെ പ്രകാശം' എന്നതാണ് ഈ വര്‍ഷത്തെ കാംപയിന്‍ പ്രമേയം. കാംപയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് കല്‍പ്പറ്റയില്‍ നടക്കും.
ഇസ്്‌ലാമിക ശരീഅത്ത് വനിതകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും സംബന്ധിച്ച് വ്യാപകമായി കുപ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രവാചക ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുകയാണ് കാംപയിന്‍ ലക്ഷ്യമാക്കുന്നത്. കാംപയിനിന്റെ ഭാഗമായി സെമിനാറുകള്‍, മൗലിദ് മജ്്‌ലിസുകള്‍, പ്രഭാഷണങ്ങള്‍, കുടുംബ സംഗമങ്ങള്‍, മത്സരങ്ങള്‍ തുടങ്ങിയവ നടക്കും.
സംഘടനയുടെ വിവിധ ഘടകങ്ങളും ഉപസമിതികളും കാംപയിനിന്റെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."