കാമറകള്‍ പ്രതീക്ഷിച്ച ഫലം നല്‍കുന്നില്ലെന്ന്
വെഞ്ഞാറമൂട്: ഒരു സംഘടന വെഞ്ഞാറമൂട്ടിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള കാമറകള്‍ പ്രതീക്ഷിച്ച ഫലം നല്‍കുന്നില്ലെന്ന്. ഒരുമാസം മുന്‍പാണ് വെഞ്ഞാറമൂട്ടില്‍ ഇവര്‍ കാമറകള്‍ സ്ഥാപിച്ചത്.
ഇവയില്‍ പതിയുന്ന വിഡിയോ പിന്നീട് വലുതാക്കി നോക്കുമ്പോള്‍ അവ്യക്തമായി പോകുന്നു. വെഞ്ഞാറമൂട്ടില്‍ സമീപദിവസങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്താതെ പോയിരുന്നു. ഇവയെ തിരിച്ചറിയാന്‍ വേണ്ടിയാണ് പൊലിസ് കാമറകളുടെ സഹായം തേടിയത്. രാത്രി കാഴ്ച്ചയില്ലത്താത്തതും റസലൂഷന്‍ കുറഞ്ഞതുമാണ് ഇവ. കാമറ സ്ഥാപിച്ച സംഘടനയില്‍പ്പെട്ടയാള്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചു. ഇയാളെ ഇടിച്ച വാഹനം നിര്‍ത്താതെ പോയി. കാമറയുടെ സഹായത്തോടെ വണ്ടി കണ്ടെത്താന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു.
തുടര്‍ന്ന് വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് വണ്ടി കണ്ടെത്തിയത്. എം.സി.റോഡ്, ആറ്റിങ്ങല്‍ റോഡ്, കിഴക്കേറോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ കാമറ സ്ഥാപിച്ചിട്ടുണ്ട്. നല്ല ഉദ്ദേശ്യത്തോടെയാണ് ഇവ സ്ഥാപിച്ചതെങ്കിലും അവശ്യ ഗുണം കിട്ടുന്നില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."