ഭോപ്പാല്‍ ഏറ്റുമുട്ടല്‍ നിഗൂഢതകള്‍ ബാക്കിയാകുന്നു: ജംഇയ്യത്തുല്‍ ഉലമ
ആറ്റിങ്ങല്‍: മുസ്ലിം ന്യൂനപക്ഷത്തെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഭോപ്പാല്‍ കൊലപാതകമെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ ചിറയിന്‍കീഴ് താലൂക്ക് സമ്മേളനം അഭിപ്രായപ്പെട്ടു. രാജ്യത്ത് നിലനിന്നിരുന്ന മനുഷ്യാവാകാശ പ്രവര്‍ത്തനങ്ങളില്‍ പോലും ബി.ജെ.പി അംഗത്തെ തിരുകി കയറ്റുക വഴി സര്‍ക്കാര്‍ രാജ്യത്തെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തുരങ്കം വെയ്ക്കുകയാണ്. താലൂക്ക് പ്രസിഡന്റ് കെ.എച്ച് മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം മുഹമ്മദ് ഷാ മന്നാനി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നബിയുടെ 1491-ാം ജന്മദിന സമ്മേളനം ഡിസംബര്‍ 12 തിങ്കളാഴ്ച കിളിമാനൂര്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ നടത്താന്‍ തീരുമാനിച്ചു. എ.എം ഇര്‍ഷാദ് ബാഖവി, അബ്ദുറഹ്മാന് ബാഖവി, നിളാമുദ്ദീന്‍ ബാഖവി, ഷറഫുദ്ദീന് ബാഖവി, ഹുസൈന് ബാഖവി, നജീം അമാനി, സാജിര്ഖാന് മന്നാനി, നസീര്‍ അല്‍ കാഷിഫി, മുഹമ്മദ് റാസി ബാഖവി, ഷാജഹാന് പുളിമാത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 101 അംഗസ്വാഗത സംഘം രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."