കൗണ്‍സിലിങ്ങ് സെന്റര്‍ അസോസിയേഷന് സുപ്രീംകോടതിയിലേക്ക്
പൊന്നാനി: കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂര വിദ്യാഭ്യാസത്തിന്റെ അംഗീകാരം റദ്ദാക്കിയ യു.ജി.സി നടപടി ചോദ്യം ചെയ്ത് കൗണ്‍സിലിങ്ങ് സെന്റര്‍ അസോസിയേഷന് സുപ്രീം കോടതിയെ സമിപിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന അസോസിയേഷന് യോഗത്തിലാണ് തീരുമാനമെടുത്തത്.
പ്രൈവറ്റ് വിഭാഗം വിദ്യാര്‍ഥികള്‍ ഡിഗ്രി, പിജി കോഴ്സുകള്‍ നേടിയിരുന്നത് വിദൂര വിദ്യാഭാസത്തിന് കീഴിലൂടെയാണ്. ഓരോ വര്‍ഷവും ഒന്നേമുക്കാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യുന്നിടത്ത് ഇത്തവണ പ്രൈവറ്റ് വിഭാഗത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് അന്പതിനായിരത്തില് താഴെ മാത്രം വിദ്യാര്‍ഥികളാണ്.
150 കോളേജുകള്‍ക്ക് നല്കിയ കൗണ്‍സിലിങ്ങ് സെന്റര്‍ പദവിയും സര്‍വകലാശാല നിര്‍ത്തലാക്കിയിരുന്നു. ഇതിനെതിരെ പത്തോളം കൗണ്‍സിലിങ്ങ് സെന്ററുകള്‍ ആയി ഉയര്‍ത്തിയ കോളജുകള്‍ ഹൈക്കോടതിയില്‍ സ്റ്റേ നേടിയിരുന്നു.
കൗണ്‍സിലിങ്ങ് സെന്റര്‍ അസോസിയേഷന്റെ കീഴില്‍ വിദ്യര്‍ഥികള്‍ക്ക് സ്പോര്‍ട്സ്, ആര്‍ട്സ്, മെറിറ്റ് ഡേ എന്നിവ നടത്താനും യോഗത്തില്‍ തീരുമാനമായി. കലോത്സവങ്ങള്‍ ജനുവരിയിലും സ്പോര്‍ട്സ് ഫെബ്രുവരി ആദ്യ ആഴ്ചയിലുമാണ് നടക്കുക.
കൗണ്‍സിലിങ്ങ് സെന്റര്‍ അസോസിയേഷന് കീഴില്‍ തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി 28 കോളജുകളാണുള്ളത് .
പുതിയ ഭാരവാഹികളായി സി.ജെ ഡേവിഡ് ഗുരുവായൂര്‍ (പ്രസി), കെ. രാമകൃഷ്ണന്, പി.വി മനോജ് കുമാര്‍ (വൈ. പ്രസി), സി.എസ് അജിത് (ജന. സെക്ര), ജോജു തരകന്, മഡല മുഹമ്മദ് അലി (ജോ. സെക്ര), പി.എന്‍ ശശിധരന് ( ട്രഷ)എന്നിവരെ തെരഞ്ഞെടുത്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."