പുത്തനത്താണി ഗ്രാമീണ ബാങ്ക് കെട്ടിടത്തില്‍ തീപിടിത്തം
പുത്തനത്താണി: ടൗണിലെ ഗ്രാമീണ ബാങ്ക് കെട്ടിടത്തില്‍ തീപിടിത്തം. ദേശീയ പാത വളാഞ്ചേരി റോഡിനു സൈഡില്‍ കേരള ഗ്രാമീണ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ബാങ്കിന്റെ തൊട്ടു മുകളിലെ ഗോള്‍ഡ് കവറിങ്ങ് നടക്കുന്ന റൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടടുത്താണ് സംഭവം.
കവറിങ്ങ് നടക്കുന്ന സമയത്ത് റൂമില്‍ ഉപയോഗിച്ചിരുന്ന അഞ്ചു കിലോയുടെ ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗ്യാസ് ലീക്ക് സംഭവിച്ചാണ് തീപിടിച്ചത്. ഉടനെ പരിസരത്തുള്ളവരും മറ്റും തീ വ്യാപിക്കുന്നത് തടയാനുള്ള ശ്രമം നടത്തി. തിരൂരില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഗ്യാസ് സിലിണ്ടര്‍ നിര്‍വീര്യമാക്കുകയും തീ അണക്കുകയും ചെയ്തു.
ഇതേ സമയം തൊട്ടു താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ ബാങ്കിലുണ്ടായിരുന്ന ജനങ്ങളെ പുറത്തേക്ക് ഒഴിവാക്കുകയും ഒന്നര മണിക്കൂറോളം ബാങ്ക് അടച്ചിടുയും ചെയ്തു. റൂമിനകത്തെ ഫര്‍ണിച്ചര്‍, വയറിങ്ങ്, ടെലിവിഷന്‍, മോട്ടോര്‍ തുടങ്ങിയവ പൂര്‍ണമായും കത്തി നശിച്ചു.
തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീ അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."