വാഹനപരിശോധനയില്‍ 3,857 വാഹനങ്ങളില്‍ നിന്നായി 49.62 ലക്ഷം രൂപ പിഴ ഈടാക്കി
മലപ്പുറം: ഒക്ടോബര്‍ 16ന് ജില്ലയില്‍ തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ നടത്തിയ വാഹനപരിശോധനയില്‍ 3,857 വാഹനങ്ങളില്‍ നിന്നായി 49.62 ലക്ഷം രൂപ പിഴ ഈടാക്കി. ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന് 1,186 പേര്‍ക്കെതിരേയും സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കാത്തതിന് 221 വാഹനങ്ങള്‍ക്കും അമിതഭാരം കയറ്റിയതിന് 61 വാഹനങ്ങള്‍ക്കെതിരെയും നികുതി അടക്കാത്ത 68 വാഹനങ്ങള്‍ക്കെതിരേയും മൊബൈല്‍ ഉപയോഗിച്ച് വാഹനമോടിച്ച 110 പേര്‍ക്കെതിരേയും ഓവര്‍സ്പീഡിന് എട്ടു വാഹനത്തിനെതിരേയും പാരലല്‍ സര്‍വീസ് നടത്തിയ 12 ഉം അശ്രദ്ധമായി വാഹനം ഓടിച്ചതിന് 138 പേര്‍ക്കെതിരേയും നടപടികള്‍ സ്വീകരിച്ചു.
അപകടങ്ങളില്‍ പെട്ടതും മദ്യപിച്ച് വാഹനം ഓടിച്ചതുമായി 72 പേരുടെ ലൈസന്‍സ് അയോഗ്യത കല്‍പിക്കുകയും ചെയ്തു. വാഹനാപകടങ്ങള്‍ കൂടിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍.ടി.ഒ കെ.എം ഷാജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."