'നാടുകാണി - പരപ്പനങ്ങാടി പാതയുടെ നിര്‍മാണം അട്ടിമറിക്കാനുള്ള നീക്കം തടയണം'
നിലമ്പൂര്‍: നാടുകാണി പരപ്പനങ്ങാടി പാതയുടെ നിര്‍മാണം അട്ടിമറിക്കാനുള്ള നീക്കം തടയണമെന്ന് നിലമ്പൂരില്‍ ചേര്‍ന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കസ്തൂരി രംഗന് വിഷയമടക്കം മലയോര കര്‍ഷകര്‍ക്കെതിരെ നടക്കുന്ന ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് 14ന് രാവിലെ പത്തിന് നിലമ്പൂരില്‍ നടത്തുന്ന കര്‍ഷക ധര്‍ണയുടെ ഭാഗമായാണ് നിലമ്പൂരില്‍ യോഗം നടന്നത്.
ആയിരത്തിലേറെ കര്‍ഷകരെ ധര്‍ണയില്‍ പങ്കെടുപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന ചെയര്മാന് മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ് ധര്‍ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മുന്‍ രാജ്യസഭാംഗം വക്കച്ചന് മറ്റത്തില്‍, മുന്‍ എം.എല്‍.എ പിസി ജോസഫ് തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ കെ.യു തോമസ്, പള്ളിക്കുഞ്ഞാപ്പ, എം.എ വിറ്റാജ്, സാബു പൊന്‍വേലില്‍, പ്രസാദ് എടക്കര, മാനുവല്‍ മണിമല, ബാബു കാവില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."