കൊടുവള്ളി നഗരസഭയില്‍ വികസന മുരടിപ്പെന്ന്
കൊടുവള്ളി: ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും കൊടുവള്ളി നഗരസഭയില്‍ യാതൊരു വികസന പദ്ധതിയും കൊ@ണ്ടുവരാത്ത യു.ഡി.എഫ് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭയുടെ ഒന്നാം വാര്‍ഷികം വഞ്ചനാവാര്‍ഷികമായി ആചരിക്കാന്‍ തീരുമാനിച്ചതായി എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഈ മാസം 14 ന് നഗരസഭാ തല വാഹന പ്രചരണം സംഘടിപ്പിക്കും. 17 ന് നഗരസഭാ ഓഫിസ് മാര്‍ച്ച് നടത്തും. ഡിസംബര്‍ ഒന്ന് മുതല്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹം സംഘടിപ്പിക്കാനുമാണ് തീരുമാനം. നഗരസഭയുടെ വിവിധ ഡിവിഷനുകളില്‍ കേടായ ഒരു തെരുവ് വിളക്ക് പോലും ഒരു വര്‍ഷം കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയെടുത്തില്ല. തെരുവുവിളക്ക് റിപ്പയര്‍ ചെയ്യാന്‍ എട്ട് മാസം മുന്‍പ് നടന്ന ഭരണ സമിതി യോഗത്തില്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. നഗരസഭാ അധ്യക്ഷക്ക് പുതിയ കാര്‍ വാങ്ങിയതാണ് ആകെ നടപ്പിലായ യോഗ തീരുമാനം.
പ്രധാനമന്ത്രി ഭവന വായ്പ പദ്ധതി വിഹിതം വകയിരുത്താതെ ജനങ്ങളില്‍ നിന്നും അപേക്ഷ വാങ്ങി കബളിപ്പിച്ചു. ഗ്രാമ പഞ്ചായത്തായിരുന്ന സമയത്ത് ലഭിച്ച തുകയേക്കാള്‍ കുറവാണ് നഗരസഭയായതിന് ശേഷം പദ്ധതി വിഹിതമായി ലഭിച്ചതെന്ന വസ്തുത ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ മറച്ചുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കെ.സി.എന്‍ അഹമ്മദ് കുട്ടി, ഒ.പി.റഷീദ്, ഇ.സി.മുഹമ്മദ്, ഒ.പി.റസാഖ്, ഒ.ടി.സുലൈമാന്‍, വി.പി.മുഹമ്മദ്, ടി.പി.കുഞ്ഞാലി ഹാജി, കെ.കെ.കമറുദ്ധീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."