കക്കയം ഡാംസൈറ്റ് കാണാനെത്തുന്നവര്‍ക്കുനേരെ അധികൃതരുടെ സാമ്പത്തിക ചൂഷണം
താമരശ്ശേരി: കക്കയം സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളെ വനംവകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് കൊള്ളയടിക്കുന്നതായി പരാതി.
ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ ര@ണ്ടുതവണ പ്രവേശന ഫീസ് ഈടാക്കുന്നതാണ് പരാതിക്കിടയാക്കിയത്. കക്കയം അങ്ങാടിയില്‍ നിന്ന് ഡാംസൈറ്റ് റോഡിലേക്ക് കയറുമ്പോഴുള്ള വനം സംരക്ഷണ സമിതിയുടെ ഓഫിസില്‍ നിന്ന് ഒരാള്‍ക്ക് 40 രൂപവീതം ടിക്കറ്റ് നിരക്ക് ഈടാക്കുന്നു@ണ്ട്. പതിനാലു കിലോമീറ്ററോളം സഞ്ചരിച്ച് മുകളില്‍ എത്തുമ്പോള്‍ വീണ്ട@ും കെ.എസ്.ഇ.ബി പ്രവേശനഫീസായി ഒരാള്‍ക്ക് 20 രൂപ വീതവും പാര്‍ക്കിങ് ഫീസായി 30 രൂപയും വാങ്ങുന്നു.
കാറില്‍ കക്കയം കാണാനെത്തുന്ന ഒരു കുടുംബത്തിന് 350 രൂപയോളമാണ് ഫീസായി ഒടുക്കേ@ണ്ടി വരുന്നത്. അന്യായമായ ഫീസ് ഈടാക്കുന്നതിനെതിരെ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ട@ാവുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."