HOME
DETAILS
MAL
പുലിമുരുകന് വ്യാജപതിപ്പ്: നാലുപേര്‍ അറസ്റ്റില്‍
backup
November 11 2016 | 05:11 AM
കൂത്തുപറമ്പ്: മൊബൈല്‍ ഷോപ്പില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ പുലിമുരുകന് സിനിമയുടെ വ്യാജ പതിപ്പ് പിടിച്ചെടുത്തു. കട നടത്തിപ്പുകാരും ജീവനക്കാരും ഉള്‍പ്പെടെ നാലുപേരെ അറസ്റ്റുചെയ്തു. കൂത്തുപറമ്പ് ബസ്റ്റാന്റ് ബില്‍ഡിങിലെ മൊബൈല്‍ ക്ലബ് ഷോപ്പില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എസ്.ഐ കെ.ജെ വിനോയിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു പരിശോധന നടത്തിയത്. കട നടത്തിപ്പുകാരായ മൗവ്വേരിയിലെ അബൂട്ടി (49), നൗഷാദ് (28), ജീവനക്കാരായ ശിവപുരത്തെ റാഷിദ്(19), പാലാ ബസാറിലെ അഫ്ഷാദ്(19) എന്നിവരാണ് അറസ്റ്റിലായത്. ആവശ്യക്കാര്‍ക്ക് മെമ്മറി കാര്‍ഡിലേക്ക് സിനിമ പകര്‍ത്തി നല്കുന്ന കംപ്യൂട്ടറും മറ്റുപകരണങ്ങളും ഇവിടെ നിന്നു പൊലിസ് പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."