ശാന്തിയുടെ തണുപ്പില്‍ കുടക് ടിപ്പുവിനെ അനുസ്മരിച്ചു
മടിക്കേരി:കുടക് ജില്ലയില്‍ കനത്ത പൊലിസ് സുരക്ഷയില്‍ ടിപ്പു ജയന്തി നടന്നു. ജില്ലയിലെ മൂന്നു താലൂക്ക് കേന്ദ്രങ്ങളിലും ജില്ലാ ആസ്ഥാനമായ മടിക്കേരിയിലെ കോട്ട അങ്കണത്തിലുമാണ് ആഘോഷം നടന്നത്. മടിക്കേരിയിലും കുശാല്‍ നഗറിലും സോമവാര്‍പേട്ടയിലും ബി.ജെ.പിയുടെയും ഹിന്ദു മുന്നണി സംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.
ആഘോഷ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തിയ രണ്ടണ്ട് ബി.ജെ.പി എംഎല്.എ, ഒരു എം.എല്‍.സി എന്നിവര്‍ ഉള്‍പ്പെടെ 300ഓളം ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. എം.എല്‍.എമാരായ കെ.ജി ബൊപ്പയ്യ, അപ്പാച്ചു രഞ്ജന്‍, എം.എല്‍.സി സുനില്‍ സുബ്രഹ്മണ്യം എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പിന്നീട് ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. ലക്ഷ്മി നാരായണന്, അഭിമന്യു കുമാര്‍ ,അജിത് കുമാര്‍, ചേത്തന്‍, മനുമുത്തപ്പന് തുടങ്ങിയ നേതാക്കളേയും അറസ്റ്റ് ചെയ്തു.എവിടെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ മൂവായിരത്തിലധികം പൊലിസുകാരെയും ദ്രുതകര്‍മ്മ സേനയേയും വിന്യസിപ്പിച്ചിരുന്നു. പ്രദേശത്ത് അഞ്ചു ദിവസമായി നില നില്ക്കുന്ന നിരോധനാജ്ഞ ഇന്നു രാവിലെ എട്ടു മണിയോടെ അവസാനിക്കും. ടിപ്പുവിരുദ്ധ പോരാട്ടസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."