വാഗ്ദാനത്തിലൊതുങ്ങി 'ക്ലീന്‍മാഹി ഗ്രീന്‍മാഹി'
മാഹി: മാലിന്യ സംസ്‌കരണ രംഗത്ത് ശാസ്ത്രീയ സംവിധാനമില്ലാത്തതിനാല്‍ മാഹിയില്‍ മാലിന്യകൂമ്പാരം കുമിഞ്ഞുകൂടുന്നു. ബാറുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ പാസ്റ്റിക്ക് ബാഗുകളിലാക്കി റോഡരികില്‍ കൂട്ടിയിട്ടിരിക്കയാണ്.
കേരളത്തിലും അന്യസംസ്ഥാനങ്ങളിലും മാലിന്യസംസ്‌കരണത്തിന് വലിയ പ്രാധാന്യം നല്‍കുമ്പോള്‍ മാഹി നഗരസഭ ഇതിന് വേണ്ടത്ര പരിഗണന നല്‍കാത്തതാണ് പരിസരവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പലയിടങ്ങളിലും പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ റോഡരികില്‍ തീയിടുകയാണ് പതിവ്. ഇത് മാരകമായ ആരോഗ്യപശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമാകും.
മിക്ക ബാറുകളും മയ്യഴി പുഴയുടെ തീരത്താണ്. ഈ ഭാഗങ്ങളില്‍ മാലിന്യം പുഴയില്‍ തള്ളുന്നതും പതിവാണ്. 'ക്ലീന്‍ മാഹി ഗ്രീന്‍ മാഹി' എന്നത് വെറും വാക്കുകളില്‍ മാത്രമായി ഒതുങ്ങി.
മാഹി നഗരസഭാകാര്യാലയത്തിന്റെ പിന്നിലെ മൈതാനം റോഡില്‍ വന്‍തോതില്‍ മാലിന്യം കുന്നുകൂടിയതു കാണാം. ഇത് മാസത്തില്‍ ഒരിക്കല്‍ ലോറിയില്‍ കയറ്റി തമിഴ്‌നാട്ടിലേക്കു കൊണ്ടു പോവുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."