സഹകരണ ബാങ്കിങ് മേഖല സ്തംഭിച്ചു
മണലൂര്‍: സാമ്പത്തീക അടിയന്തിരാവസ്ഥയെ തുടര്‍ന്ന് സഹകരണ ബാങ്കിങ് മേഖല പാടെ സ്തംഭിച്ചു. സാധരണക്കാരന്റെ ആശ്രയമായിരുന്ന ബാങ്കില്‍ കയറി ചെല്ലാന്‍ പോലും ഇടപാടുകാര്‍ മടിച്ചു അരക്കോടിയോളം രൂപയുടെ ദൈനംദിന ഇടപാടുകള്‍ നടന്ന് കൊണ്ടിരുന്ന എളവള്ളി സര്‍വിസ് സഹകരണ ബാങ്കില്‍ ഇന്നലെ നടന്നത് രണ്ട് ലക്ഷം രൂപയുടെ ക്രയവിക്രയങ്ങള്‍ മാത്രമാണ്. ബുധനാഴ്ച ഒരു രൂപയുടെ ഇടപാടുകള്‍ പോലും നടന്നില്ല. കാരമുക്ക് സര്‍വിസ് സഹകരണ ബാങ്ക്, തൈക്കാട് സഹകരണ ബാങ്ക്, പിറ്റാട്ടുകര സഹകരണ ബാങ്ക്, മുല്ലശ്ശേരി സര്‍വിസ് സഹകരണ സംഘം, അന്നകര സഹകരണ സംഘം, വെങ്കിടങ്ങ് ഫാര്‍മേഴ്‌സ് ബാങ്ക്, പാവറട്ടി സഹകരണ ബാങ്ക്, മണലൂര്‍ സഹകരണ ബാങ്ക്, അന്തിക്കാട് സഹകരണ സംഘം എന്നി സഹകരണ മേഖലകളിലെ മുഴുവന്‍ പണം പണ്ടം ഇടപാടുകളെല്ലാം രണ്ടാം ദിവസവും പൂര്‍ണമായും സ്തംഭിച്ചു. ചാവക്കാട് താലൂക്കിലെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാക കാക്കതിരുത്തി പാടശേഖരം, അന്തിക്കാട് കോള്‍ പാടശേഖരം കുണ്ടുപ്പാടം ബ്രാലായി പാടശേഖരങ്ങള്‍, കണിയാന്‍ തുരുത്ത് പാടശേഖരങ്ങള്‍ എന്നിങ്ങിനെ നിരവധി പാടശേഖരങ്ങളിലെ കൃഷിയിറക്ക് പുരോഗമിക്കുകയാണ്.
കര്‍ഷകര്‍ക്കാവശ്യമായ രാസവളങ്ങള്‍, കുമ്മായം, കപ്പലണ്ടി പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളുടെ വിപണനം സഹകരണ ബാങ്കുകള്‍ വഴിയാണ് നടന്നിരുന്നത്. ഇത്തരം ഇടപാടുകള്‍ സ്തംഭിച്ചതോടെ കാര്‍ഷിക മേഖലയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കേരള കര്‍ഷകസംഘം മണലൂര്‍ ഏരിയാ സെക്രട്ടറി വി.എന്‍ സുര്‍ജിത്ത്, പ്രസിഡന്റ് ആലി, ട്രഷറര്‍ ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."