ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം
മാള: കോഴിഇറച്ചി വില്‍പ്പന കേന്ദ്രത്തില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് ചോര്‍ച്ചയുണ്ടായി തീ പിടിച്ചത് ആളുകളെ പരിഭ്രാന്തരാക്കി. കോഴിക്കടയിലെ ജോലിക്കാര്‍ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മാള ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് കാവനാട് എടാട്ടുകാരന്‍ ടിനോയുടെ കോഴി ഡ്രസ്സിംഗ് കേന്ദ്രത്തില്‍ ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്.
ലൈസന്‍സ് ഇല്ലാത്ത കേന്ദ്രത്തിലെ 19 കിലോഗ്രാമിന്റെ കോമേഴ്‌സ്യല്‍ എച്ച്.പി ഗ്യാസ് സിലിണ്ടറിനാണ് താറാവിനെ ഡ്രസ്സ് ചെയ്യുന്നതിനിടെ തീ പിടിച്ചത്. ബ്ലോയറിലിട്ട് താറാവിനെ ഡ്രസ്സ് ചെയതതിന് ശേഷം പപ്പ് കരിക്കുന്നതിനായി ബ്ലോവറുപയോഗിക്കുന്നതിനിടയില്‍ പൈപ്പ് പൊട്ടി ഗ്യാസ് ലീക്കായാണ് തീ പടര്‍ന്നത്. തുടര്‍ന്ന് മാള പെരേപ്പാടന്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്നുള്ള വിദഗ്ദര്‍ എത്തി നാല് കുറ്റി ഫയര്‍ എക്സ്റ്റിംഷറുപയോഗിച്ചെങ്കിലും തീയണക്കാന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് മാള ഫയര്‍ ഫോഴ്‌സ് എത്തി തീയണക്കുകയായിരുന്നു.
ഷെഡ്ഡിനകത്ത് വെച്ച് തീയണച്ച ശേഷം സിലിണ്ടര്‍ പുറത്തെത്തിച്ച് വീണ്ടും വെള്ളമടിച്ച്,തീയണഞ്ഞെന്നുറപ്പാക്കി.ഭാരത് ഗ്യാസ് ഏജന്‍സിയില്‍ നിന്നുള്ളവരെത്തിയാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സിലിണ്ടറിലെ തീ ആദ്യം അണക്കാന്‍ ശ്രമിച്ചത്.ഫയര്‍മാന്‍മാരായ എന്‍.ആര്‍ സുരേഷ്,എ.വി കൃഷ്ണരാജ്,എ.ബി അനീഷ്, ഡ്രൈവര്‍ എം.എച്ച് അനീഷ് തുടങ്ങിയവര്‍ തീയണക്കാന്‍ നേതൃത്വം നല്‍കി. സംഭവസ്ഥലം മാള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.റോയ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."