ജലക്ഷാമം രൂക്ഷമാവുമ്പോഴും ഭീമന്‍ കൊക്കര്‍ണി നോക്കുകുത്തി
ഒലവക്കോട്: കടുത്തവരള്‍ച്ചയും ജലക്ഷാമവും രൂക്ഷമാവുമ്പോഴും നഗരത്തിലെ വെള്ളം നിറഞ്ഞ ഭീമന്‍ കൊക്കര്‍ണി നോക്കുകുത്തിയാവുന്നു. വിക്‌ടോറിയ കോളജിനു സമീപം പറക്കുന്നം വിദ്യുത് നഗറിലാണ് മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള ഏകദേശം 60 അടിയിലധികം താഴ്ചയും 15 അടിയോളം വ്യാസവുമുള്ള ഭീമന്‍ കൊക്കര്‍ണി മുക്കാല്‍ ഭാഗത്തോളം വെള്ളമുണ്ടായിട്ടും ഉപയോഗശൂന്യമായിരിക്കുകയാണ്. രണ്ടുവര്‍ഷം മുമ്പ് സമീപവാസിയായ പത്ര ഏജന്റും സാമൂഹ്യ പ്രവര്‍ത്തനകനുമായ സെയ്ത് പറക്കുന്നത്തിന്റെ ശ്രമഫലമായി കൊക്കര്‍ണിയുടെ ദുരവസ്ഥ ദൃശ്യം പത്രമാധ്യമങ്ങളിലൂടെ പുറത്തു കൊണ്ടു വന്നത്.
കോളനി അസോസിയേഷനും ബന്ധപ്പെട്ടവരും ഫയര്‍ഫോഴ്‌സ് വാഹനത്തില്‍ വെള്ളം നിറയ്ക്കുന്നതിനുവേണ്ടി കൊക്കര്‍ണിയിലെ വെള്ളം ഉചിതമാണെന്ന് അറിയിച്ചെങ്കിലും വാഹനം വന്നു തിരിഞ്ഞുപോകാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അതില്‍ നിന്നും അവര്‍ പിന്മാറുകയാണുണ്ടായത്. അതേസമയം ചുണ്ണാമ്പുതറ - കല്‍പാത്തി റോഡിലൂടെ സുഗമമായി വന്നുപോകാമെന്നും സമീപവാസികള്‍ അവകാശപ്പെടുന്നു. പറക്കുന്നത്തെ പൂര്‍വ്വകാല ജന്മികളുടെ കൈവശമുള്ള ഏക്കര്‍ കണക്കിന് കൃഷിഭൂമിയാണ് പിന്നീട് ഇന്നത്തെ വിദ്യുത് നഗര്‍ -ശാസ്താപുരി ഹൗസിങ് കോളനിയായി മാറിയിരിക്കുന്നത്. ഇരു കോളനികളിലുമായി ഏകദേശം 200 ഓളം വീടുകളുമുണ്ട്. വൈദ്യുതിയുമായി ബന്ധപ്പെട്ട് നാമകരണം ചെയ്തിട്ടുള്ള വിദ്യുത് നഗറിന്റെ ഉത്തരവാദിത്വം കെ.എസ്.ഇ.ബിയ്ക്കാണെന്നും പറയപ്പെടുന്നു. അതിനാല്‍ കൊക്കര്‍ണിയുടെ സംരക്ഷണ ചുമതല കെ.എസ്.ഇബിയ്‌ക്കോ നഗരസഭയ്‌ക്കോ എന്നതും ചോദ്യചിഹ്നമാണ്.
ഈ കോളനിയിലൂടെ ചുണ്ണാമ്പുതറ - കല്പാത്തി റോഡിലെ കേരള തിയേറ്ററിനു സമീപത്തേക്കും ശാസ്താപുരി കോളനിയിലൂടെ അയ്യപുരം- ശേഖരീപുരം ഭാഗത്തേക്കും എത്താന്‍ കഴിയും. ഏകദേശം അഞ്ചടിയോളം ഉയരമുള്ള കൊക്കര്‍ണിയുടെ സംരക്ഷണഭിത്തികള്‍ കാലപ്പഴക്കത്താല്‍ വിണ്ടുകീറിയിട്ടുണ്ട്. സമീപത്തുകൂടെ നഗരസഭയുടെ പ്രധാന ജലവിതരണ പൈപ്പ് ലൈന്‍ പോവുന്നതിനാല്‍ ഇവിടുത്തുകാര്‍ക്ക് 24 മണിക്കൂറും മലമ്പുഴ വെള്ളം ലഭിക്കുന്നതുകൊണ്ട് കിണറിലെ വെള്ളം എടുക്കാന്‍ താല്‍പര്യമില്ല.
വര്‍ഷങ്ങളായി കൊക്കര്‍ണിയിലെ വെള്ളം ശുദ്ധീകരിച്ചിട്ടുണ്ടെങ്കിലും വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തികള്‍ക്കും മറ്റും അനുയോജ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് നഗരസഭ കിണര്‍ നന്നാക്കുന്നതിനായി പ്രത്യേകം ഫണ്ട് പാസാക്കിയിരുന്നുവെങ്കിലും ഇതിനു കാത്തുനില്‍ക്കാതെ കോളനി അസോസിയേഷന്‍ മുന്‍കൈയെടുത്ത് കിണര്‍ വൃത്തിയാക്കി ജലം ശുദ്ധീകരണം നടത്തി സംരക്ഷണ ഭിത്തി പ്ലാസ്റ്ററിങ് നടത്തി മുകളില്‍ കമ്പിവലയിട്ട് മൂടി സംരക്ഷിച്ചിട്ടുണ്ട്. ഈ കൊക്കര്‍ണി ഉപയോഗമാക്കാത്തതില്‍ പ്രതിഷേധവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."