HOME
DETAILS
MAL
സെക്രട്ടേറിയറ്റ് അനക്സില്‍ വിഎസിന് ഓഫിസ് ഇല്ല
backup
November 11 2016 | 06:11 AM
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന്റെ ഓഫfസ് സെക്രട്ടേറിയറ്റ് അനക്സില്‍ വേണമെന്ന വി.എസ്.അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ വീണ്ടും തള്ളി.
ഓഫിസ് ഐഎംജിയില്‍ മതിയെന്നു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിറക്കി.
ഭരണപരിഷ്കാര കമ്മീഷന് ഓഫിസ് നല്‍കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അഭിപ്രായമാരാഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.
സെക്രട്ടേറിയറ്റിലോ അനക്സിലോ ഓഫിസ് വേണമെന്ന വിഎസിന്റെ ആവശ്യം നേരത്തേ മന്ത്രിസഭ തള്ളിയിരുന്നു.
ഐഎംജിയില്‍ ഓഫിസ് അനുവദിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അന്നും പറഞ്ഞിരുന്നത്. എന്നാല്‍ ഓഫിസ് അനുവദിക്കുന്നതു സംബന്ധിച്ച് വിഎസ് ചീഫ് സെക്രട്ടറിക്കു കത്തെഴുതിയിരുന്നു. ഇതിലാണ് സര്‍ക്കാര്‍ വീണ്ടും നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."