കൃഷിയിടങ്ങളില്‍ കീടശല്യം രൂക്ഷമാകുന്നു
കൊപ്പം:പാടരേഖരങ്ങളില് വ്യാപിക്കുന്ന കീടരോഗബാധ സന്ദര്‍ശിക്കുന്നതിനായി പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലെ വിദഗ്ദ്ധരുടെ ടീം വിളയൂരില്‍ എത്തി. ഡോ. കാര്ത്തികേയന്, ഡോ. രാജി, റിസര്‍ച്ച് അസിസ്റ്റന്റ് സന്ധ്യ, കൃഷി ഓഫിസര്‍ സിന്ധു, അസി.കൃഷി ഓഫിസര്‍ സക്കീര്‍ ഹുസൈന്, പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി, കൃഷി അസിസ്റ്റന്റ് ജീന, ഷാജിനി സംഘത്തിലുണ്ടായിരുന്നത്.
നെല്‍കൃഷിയില്‍ ബാധിച്ച ഓലചുരുട്ടി, തെങ്ങിനും വാഴക്കും ബാധിച്ച വെള്ളീച്ച ശല്യം എന്നിവക്ക് വേണ്ട പരിഹാരമാര്‍ഗങ്ങള്‍ സംഘം കര്‍ഷകര്‍ക്ക് നിര്‍ദേശിച്ചു.
വിളയൂര്‍ പഞ്ചയത്തിലെ കണ്ടേങ്കാവ്, അമരക്കുളം, മാങ്കുറ്റി ഭാഗങ്ങളിലെ പാടശേഖരങ്ങളും കൃഷിയിടങ്ങളുമാണ് സംഘം സന്ദര്‍ശിച്ചത്. പ്രതികൂല കാലാവസ്ഥയും ചില മരുന്നുകള്‍ നിര്‍ദേശമില്ലാതെ ഉപയോഗിച്ചതുമാണ് കീടശല്യം വ്യാപിക്കാനിടയാക്കിയതെന്ന് അവര്‍ പറഞ്ഞു. അടുത്ത ആഴ്ച്ചയില്‍ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."