HOME
DETAILS
MAL
എന്‍ഡോസള്‍ഫാന്‍: ബി.പി.എല്‍ റേഷന്‍കാര്‍ഡു പുനഃസ്ഥാപിക്കണം
backup
November 11 2016 | 06:11 AM
പെരിയ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിതജനകീയ മുന്നണി പുല്ലൂര്‍ പെരിയ പഞ്ചായത്ത് കണ്വന്ഷന് ആവശ്യപ്പെട്ടു.
സാമ്പത്തിക പരിഗണനയില്ലാതെ ദുരിതര്‍ക്ക് അനുവദിച്ച റേഷന്‍ കാര്‍ഡുകള്‍ പുതുക്കി വന്നപ്പോള്‍ ഭൂരിഭാഗം പേരുടെയും എ.പി.എല്ലിലേക്കു മാറ്റപ്പെട്ടു. മാരകരോഗം ബാധിച്ചവരുടെ കുടുംബങ്ങള്‍ക്കു ലഭിക്കുന്ന ആനുകൂല്യം ഇല്ലാതാക്കുന്ന ഈ നടപടിയില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്നും കണ്വണ്ഷന് അറിയിച്ചു.
മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു.
കുഞ്ഞിക്കണ്ണന് പെരിയ, പി ഹരീന്ദ്രനാഥ്, ദിനേശന് ചോയ്യങ്കോട്, കെ കൊട്ടന്, പി കുഞ്ഞിക്കണ്ണന്, ജമീല അമ്പലത്തറ, ബാലകൃഷ്ണന് പുളിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."