HOME
DETAILS
MAL
റോഡ് നിര്‍മാണത്തിനിടെ പെര്‍ളയില്‍ ഗുഹ കണ്ടെത്തി
backup
November 11 2016 | 06:11 AM
പെര്‍ള: റോഡ് നിര്‍മാണത്തിനടിയില്‍ ഗുഹകണ്ടെത്തി. സ്വര്‍ഗ പെര്‍ള റോഡിലെ ഗാളിഗോപുരക്ക് സമീപം പുതിയ റോഡു വീതിവര്‍ധിപ്പിക്കുന്നതിനിടയിലാണു ഗുഹ കണ്ടെത്തിയത്. നാലുമീറ്ററോളം പൊക്കത്തിലുള്ള ഗുഹയ്ക്കു പ്രവേശന കവാടവുമുണ്ട്. ഉള്‍വശത്തിനു മൂന്നുമീറ്റളോളം വ്യാസമുണ്ട് . 3.94 കോടി രൂപയുടെ റോഡ് നിര്‍മാണമാണ് ഇവിടെ നടക്കുന്നത്. ഓവുചാല്‍ നിര്‍മിക്കവേയാണ് ഗുഹ ശ്രദ്ധയില്‍ പെട്ടത്. മണ്ണുമാന്തിയന്ത്രത്തിന്റെ ടയര്‍ ഗുഹയില്‍ ആണ്ടുപോയിരുന്നു. ഗുഹയുടെ ആഴം കൂടുതലായതിനാല്‍ ആ ഭാഗത്തെ പ്രവര്‍ത്തി തല്‍ക്കാലം നിര്‍ത്തി വച്ചിരിക്കുകയാണ്. ഗുഹ കണ്ടെത്തിയതറിഞ്ഞു നിരവധി പേരാണു സ്ഥലത്ത് എത്തിച്ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."