സഹകരണ ബാങ്കില്‍നിന്ന് 10 കോടിയുടെ തട്ടിപ്പ്; 10 പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: വ്യാജരേഖകള്‍ ചമച്ച് വളപട്ടണം സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് പത്തു കോടിയില്‍പ്പരം രൂപ തട്ടിയെടുത്ത ഭരണസമിതിക്കാരും ജീവനക്കാരും ഉള്‍പ്പെടെ 10 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
2008 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ ക്രമക്കേട് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ബാങ്ക് ഭരണസമിതി മുന്‍ പ്രസിഡണ്ട് വളപട്ടണം മില്‍ റോഡിലെ ടി. സെയ്ഫുദീന്‍, സെക്രട്ടറി എം.പി. ഹംസ, ഭരണസമിതി അംഗങ്ങളായിരുന്ന എ.പി. സിദിഖ്(42), വളപട്ടണം അറഫ മന്‍സിലിലെ കെ.എം. താജുദീന്‍ (50), കണിയറക്കല്‍ ഷുക്കൂര്‍ (53), കളരിവാതുക്കലിലെ വടക്കേയില്ലം കൂലോത്ത് കൃഷ്ണന്‍ (66), പാപ്പിനിശേരി നരയംകുളത്തെ ചിറക്കലകത്ത് അംനാസ് (32), വളപട്ടണത്തെ ബൈത്തുല്‍ ഫാത്തിമയില്‍ പി. ഇസ്മയില്‍ (51), താളിക്കാവ് നോര്‍ത്തിലെ കെ.പി. ജംഷീര്‍ (40), പിതാവ് കെ.വി. ഇബ്രാഹിം (75) എന്നിവരെയാണ് ഡി.വൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വടകര സ്വദേശിനിയായ നൂര്‍ജഹാന്‍ എന്ന സ്ത്രീയുടെ പരാതിയിന്‍മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നൂര്‍ജഹാന്റെ അറിവോടെയല്ലാതെ അവരുടെ പേരില്‍ മറ്റാര്‍ക്കോ വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."