HOME
DETAILS
MAL
സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം: മന്ത്രി എ.സി മൊയ്തീന്
backup
November 11 2016 | 23:11 PM
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണു നടക്കുന്നതെന്ന് സഹകരണ മന്ത്രി എ.സി മൊയ്തീന്.
കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യതയെ തകര്‍ക്കാനും പുതുതലമുറ ബാങ്കുകള്‍ക്ക് ജനങ്ങളെ ചൂഷണം ചെയ്യാന്‍ അവസരമുണ്ടാക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത്തരം പ്രചാരണത്തിനു പിന്നില്‍.
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന പ്രചാരണവും സ്വകാര്യമേഖലയ്ക്ക് സഹായകരമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി ഉള്ളതാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."