ലോകത്തെ ആറാമത് സാമ്പത്തിക ശക്തിയായി മാറാന്‍ പദ്ധതികളുമായി പ്രഥമ ജിസിസി സാമ്പത്തിക വികസന സമിതി
റിയാദ്: ലോകത്തെ ആറാമതു സാമ്പത്തിക ശക്തിയായി മാറാന്‍ പദ്ധതികളുമായി പ്രഥമ ജിസിസി സാമ്പത്തിക വികസന സമിതി യോഗത്തില്‍ തീരുമാനം. ഏകോപിച്ചുള്ള ശക്തമായ പ്രവര്‍ത്തനം വരും വര്‍ഷങ്ങളില്‍ നടത്തിയാല്‍ ലോകത്തെ സാമ്പത്തിക ശക്തികളില്‍ ആറാം സ്ഥാനം ജിസിസിക്കു കൈവരിക്കാന്‍ സാധിക്കുമെന്നാണു വിലയിരുത്തിയത്. ഇതിനായി അറബ് രാജ്യങ്ങള്‍ക്കു മുന്നില്‍ നിരവധി അവസരമുള്ളതായി സഊദി ഉപ കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ റിയാദിലെ നസ്‌റിയയ്യിലെ കോണ്‍ഫറന്‍സ് പാലസിലായിരുന്നു സമിതിയുടെ പ്രഥമ യോഗം നടന്നത്. സാമ്പത്തിക ചാഞ്ചാട്ടങ്ങള്‍ ശക്തമായ ഇക്കാലത്തു ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ടത് അനിവര്യമാണ്. ജി.സി.സി അംഗ രാജ്യങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യംവെച്ചുള്ള പഠനങ്ങള്‍ നടത്തുകയും എല്ലാ വശങ്ങളും വിലയിരുത്തുകയും ചെയ്താണു സമിതി മുന്നോട്ടു പോകുകയെന്നു യോഗം തീരുമാനിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ അഭിവൃദ്ധിയും ഉന്നമനവും ഉണ്ടാക്കുന്ന കാര്യത്തില്‍ സാമ്പത്തിക വികസന അതോറിറ്റിയുടെ പ്രവൃത്തിയിലൂടെ സാധിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
സാമ്പത്തിക ശക്തിയും വിലപേശല്‍ ശക്തിയുമായി അംഗ രാജ്യങ്ങള്‍വളരണം. ആഗോള സാമ്പത്തിക രംഗത്തു ജി.സി.സി രാജ്യങ്ങള്‍ക്കുള്ള സ്ഥാനം നിലനിര്‍ത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എണ്ണ ഇതര സാമ്പത്തിക മേഖല ശക്തിപ്പെടുത്തുക, ജി.സി.സി സംയുക്ത സാമ്പത്തിക നയം സ്വീകരിക്കുക. സാമ്പത്തിക മേഖലയില്‍ മുന്‍പു തീരുമാനമെടുത്തു നടപ്പാക്കാത്തതോ ഭാഗികമായി മാത്രം നടപ്പാക്കിയതോ ആയ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുക, സാമ്പത്തിക വികസന പോളിസി പരിഷ്‌കരിക്കുക, സാമ്പത്തിക വളര്‍ച്ചക്കാവശ്യമായ എല്ലാ അടിസ്ഥാനങ്ങളും ഒരുക്കുക, യുവ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഉടന്‍ തീര്‍പ്പു കല്‍പ്പിച്ചു മുന്നേറാനും യോഗം ആഹ്വാനം ചെയ്തു.
യു എ ഇ ഉപപ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ബഹ്‌റൈന്‍ രാജാവിന്റെ പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ഒമാന്‍ സുല്‍ത്താന്‍ പ്രതിനിധി ഖാലിദ് ബിന്‍ ഹിലാല്‍ ബാന്‍ സഊദ് അല്‍ ബൂസഈദി, ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി, കുവൈത്ത് സഹമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ മുബാറക് അല്‍ സ്വബാഹ്, ജിസിസി സിക്രട്ടറി ജനറല്‍ ഡോ: അബ്ദു ലത്വീഫ് അല്‍ സയാനി തുടങ്ങിയവര്‍ പ്രഥമ സാമ്പത്തിക വികസന അതോറിറ്റി യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."