മ്യാന്‍മറില്‍ ഉപഗ്രഹത്തിന്റെ ഭാഗങ്ങള്‍ പതിച്ചു
മ്യാന്‍മര്‍: വടക്കന്‍ മ്യാന്‍മറിലെ ഖനി പ്രദേശത്ത് ഉപഗ്രഹത്തിന്റേതെന്നു സംശയിക്കുന്ന ഭാഗങ്ങള്‍ പതിച്ച നിലയില്‍ കണ്ടെത്തി. ചൈന വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ഭാഗങ്ങളാണിതെന്നു സംശയിക്കുന്നു. 15 അടി വിസ്തീര്‍ണവും 1.2 മീറ്റര്‍ നീളവുമുള്ള ലോഹഭാഗമാണ് ഉയരത്തില്‍ നിന്നു പതിച്ചതെന്ന് പ്രതിരോധസേനാ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഉപഗ്രഹഭാഗം പതിച്ച സമയത്തു തന്നെ ഒരു വീടിന്റെ മേല്‍ക്കൂരയില്‍ മറ്റൊരു ലോഹകഷ്ണവും പതിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവസമയത്തു ശക്തമായ പുകയും സ്‌ഫോടനവും യുദ്ധപ്രതീതിയുണ്ടായെന്ന് സമീപവാസികള്‍ പറഞ്ഞു.
ജിക്വാന്‍ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ബുധനാഴ്ച രാത്രി പരീക്ഷണാടിസ്ഥാനത്തില്‍ ചൈന ഉപഗ്രഹവിക്ഷേപണം നടത്തിയിരുന്നു. ഉപഗ്രഹത്തിന്റെ ഭാഗമോ വിമാനത്തിന്റെയോ മിസൈലിന്റെയോ എന്‍ജിന്‍ ഭാഗമോ ആണ് മ്യാന്‍മറില്‍ പതിച്ചതെന്നും സംശയിക്കുന്നു. അതേസമയം പതിച്ച ഭാഗങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് മ്യാന്‍മറിലെ കച്ചിന്‍ സംസ്ഥാന ഭരണകൂടം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."