HOME
DETAILS
MAL
ഐ.എസ് ഭീകരര്‍ മൗസിലില്‍ 60 സിവിലിയന്മാരെ വധിച്ചെന്ന് യു.എന്‍
backup
November 12 2016 | 00:11 AM
ബഗ്ദാദ്: മൗസിലില്‍ ആധിപത്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഐ.എസ് ഭീകരര്‍ സിവിലിയന്മാര്ക്കെതിരേ കൊടും ക്രൂരത നടത്തുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാഖി നഗരമായ മൗസിലില്‍ ഇവര്‍ 40 സിവിലിയന്മാരെ വധിച്ച് ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിത്തൂക്കി. ചാരന്മാരെന്നാരോപിച്ചാണു കൊല. യു.എന്‍ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം പുറത്തു വിട്ടത്. വഞ്ചകര്‍ എന്നെഴുതിയ ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചാണു സിവിലിയന്മാരെ വധിച്ചത്. ഐ.എസിന്റെ തിട്ടൂരങ്ങള്‍ അനുസരിക്കാത്തവരെ പരസ്യമായി വെടിവയ്ച്ചു കൊല്ലുന്നതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."