സിറിയ: 'പ്ലാന്‍ ബി'യിലേക്ക് കടക്കാന്‍ സമയമായെന്ന് സഊദി
റിയാദ്: സിറിയയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട സമയമായെന്ന മുന്നറിയിപ്പുമായി സഊദി അറേബ്യ. സിറിയന്‍ സമാധാന ചര്‍ച്ച നടക്കുന്ന വിയന്ന കോണ്‍ഫറന്‍സിലാണ് സഊദി അറേബ്യ നിലപാട് അറിയിച്ചത്.
സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിന് സമാധാനം കൈവരിക്കാന്‍ യാതൊരു താത്പര്യവുമില്ല. അതിനായി മറ്റു വല്ല മാര്‍ഗവും ഇനി തേടേണ്ടി വരും. അതിനായി 'പ്ലാന്‍ ബി'യിലേക്ക് കടക്കാന്‍ സമയമായിരിക്കുന്നുവെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വിയന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി.
മറ്റു മാര്‍ഗം എന്നത് ബശാറിനെതിരേ വിമത നീക്കത്തെ സഹായിക്കലാണെന്നും അതും ഫലവത്തായില്ലെങ്കില്‍ കടുത്ത മാര്‍ഗം വേറെന്തെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെയും റഷ്യയുടെയും നേതൃത്വത്തിലാണ് വിയന്നയില്‍ സിറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നത്.
അതിനിടെ, വിയന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനും സഹായ വിതരണത്തിനും ധാരണയായെങ്കിലും ഇന്നലെയും സിറിയയില്‍ ആക്രമണം തുടര്‍ന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ സിറിയയിലുണ്ടായ വ്യോമാക്രമണങ്ങളില്‍ 300 ലേറെ സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. നേരത്തെ രണ്ടു തവണ യു.എന്‍ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ സിറിയയില്‍ ലംഘിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."