HOME
DETAILS

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി തിങ്കളാഴ്ചയെത്തും

  
backup
November 12 2016 | 03:11 AM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d

മഞ്ചേരി: മെഡിക്കല്‍ കോളജിന്റെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ, ആരോഗ്യ സെക്രട്ടറി എന്നിവര്‍ തിങ്കളാഴ് ച രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കും. മെഡിക്കല്‍ കോളജിന്റെ ശോച്യാവസ്ഥക്കു പരിഹാരം കാണാന്‍ ഉടന്‍ നടപടികളുണ്ടാവുമെന്ന് അഡ്വ.എം ഉമ്മര്‍ എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ 211 അധ്യാപക തസ്തികകളും 50 അനധ്യാപക തസ്തികകളും സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അക്കാദമിക്ക് രംഗത്തും ചികിത്സാ വിഭാഗത്തിലും അസൗകര്യങ്ങള്‍ ഏറെയാണ്.
ജൂനിയര്‍- സീനിയര്‍ റസിഡന്റുമാരുടെ കുറവുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. നിലവിലുള്ള ജെ.ആര്‍മാര്‍ക്കും എസ്.ആര്‍ മാര്‍ക്കും താമസിക്കാനുള്ള സൗകര്യങ്ങള്‍ പൂര്‍ണമായിട്ടില്ല . മെഡിക്കല്‍ കോളജ് വികസനത്തിനായി അനുവദിക്കുമെന്നു പറഞ്ഞ ഒരുകോടി രൂപ ഇപ്പോഴും ലഭിക്കാത്തത് മൂലം അഞ്ചാംവര്‍ഷ എം.സി.ഐ പരിശോധനക്കു മുന്‍പുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സ്ഥിതിയുമുണ്ട്. ആശുപത്രി വികസനത്തിനു അന്‍പത് ലക്ഷം ,കോളജിന്റെ മറ്റു വികസനങ്ങള്‍ക്കുവേണ്ട അന്‍പത് ലക്ഷം എന്നിങ്ങനെയുള്ള തുകകളാണ് ലഭിക്കേണ്ടിയിരുന്നത്. ചികിത്സാ രംഗത്ത് അസൗകര്യങ്ങള്‍ മൂലം രോഗികകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ധാരാളമുണ്ട്. സര്‍ജറി വാര്‍ഡ്, നഴ്‌സിങ് റൂം എന്നിവ സജ്ജമാക്കല്‍, വാര്‍ഡുകളില്‍ കിടക്കകള്‍ ക്രമീകരിക്കല്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇനിയും ചികിത്സാ വിഭാഗത്തില്‍ ആവശ്യമായിട്ടുണ്ട്.
പഴയ കെട്ടിടത്തില്‍ ഒരുക്കേണ്ട 150 കിടക്കകളുള്ള ശാസ്ത്രക്രിയ വാര്‍ഡ് ഫണ്ടില്ലെന്ന കാരണത്താല്‍ ഇപ്പോഴും സജീകരിക്കാന്‍ സാധിച്ചിട്ടില്ല. മെഡി.കോളജിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി കഴിഞ്ഞ ഏപ്രിലില്‍ പദ്ധതി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണം തുക അനുവദിക്കാന്‍ ഡി.എം.ഒക്ക് നിര്‍ദേശം നല്‍കുമെന്നും അറിയിപ്പുകളുണ്ടായിരുന്നെങ്കിലും അതൊന്നം നടപ്പായിട്ടില്ല. ഇതിനെല്ലാം പുറമെ നിലവില്‍ മെഡിക്കല്‍ കോളജിലെത്തുന്ന രോഗികള്‍ കഷ്ടതകള്‍ മാത്രം പേറേണ്ടി വരുന്ന സാഹചര്യവുമുണ്ട്. വാഹനാപകടത്തില്‍ പെട്ടു ഇവിടെ എത്തുന്നവര്‍ക്കു സൗകര്യ കുറവിന്റെ പേരില്‍ സ്വകാര്യ ആശുപത്രികളെ സമീപ്പിക്കേണ്ടി വരികയാണ് പലപ്പോഴും. ഇക്കാര്യം കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൃദ്രോഗികള്‍ മുതല്‍ പനിയും തലവേദനയുമായി എത്തുന്നവര്‍ക്കു വരേയും മെഡിക്കല്‍ കോളജ് കൊണ്ട് ഉപകാരമില്ലാത്ത സ്ഥിതയിലേക്കു വരേ ഇവിടുത്തെ സൗകര്യ കുറവുകള്‍ എത്തിയിട്ടുണ്ടെന്ന വിമര്‍ശനവും ശക്തമാണ്.
എം.സി.ഐ പരിശോധന ഉടനെ ഉണ്ടായേക്കുമെന്നാണറിയുന്നത്. സൗകര്യകുറവുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ചില്ലെങ്കില്‍ അംഗീകാരം നഷ്ടപെടാന്‍ വരെ കാരണമാകുമെന്നും വിലയിരുത്തുന്നുണ്ട്. അതേസമയം ഇത്തരം പ്രതിസന്ധികള്‍ക്കിടയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശനം പ്രതീക്ഷയോടെയാണ് അധികൃതര്‍ നോക്കികാണുന്നത്.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago